കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി

കെഎസ്ആര്‍ടിസി പെന്‍ഷന്‍പ്രായം കൂട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെങ്കിലും എന്തുവേണമെന്ന് ആലോചിക്കും. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നുള്ളത് നിര്‍ദേശം മാത്രമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും സഭയില്‍ പറഞ്ഞു.
സുശീല്‍ ഖന്ന സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയം ചര്‍ച്ചയായത്. ചെറുപ്പക്കാര്‍ക്ക് ആശങ്കവേണ്ട. തൊഴില്‍ അവസരങ്ങളും തൊഴില്‍ സാധ്യതകളും കൂട്ടും. സര്‍ക്കാര്‍പൊതുമേഖലകളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























