പേരൂര്‍ക്കടയില്‍ പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

കോയമ്പത്തൂരില്‍ നിന്നും പച്ചക്കയറി കയറ്റി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറി പേരൂര്‍ക്കടയ്ക്ക് സമീപം ദേശീയപാതയോരത്ത് മറിഞ്ഞു. അപകടത്തില്‍ ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ സ്വദേശികളായ ലോറി െ്രെഡവര്‍ രാജവേലു (27), സഹായി രാജേഷ് (25) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
ചവറയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തി ലോറി ഉയര്‍ത്തിയാണ് രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതപ്പെടുന്നു. മറിഞ്ഞ ലോറി ഉയര്‍ത്തിയ ശേഷം പച്ചക്കറി സാധനങ്ങള്‍ മറ്റൊരു ലോറിയില്‍ കയറ്റി കൊണ്ടുപോയി.
https://www.facebook.com/Malayalivartha