Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓഖിക്ക് പിന്നാലെ മറ്റൊരു ചുഴലിയും വരുന്നു... ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു

13 MARCH 2018 12:57 PM IST
മലയാളി വാര്‍ത്ത

ഓഖി ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്ന് തീരദേശം മുക്തമാകുന്നതിന് മുമ്പ് മറ്റൊരു ചുഴലിക്കാറ്റ് കൂടി കേരളതീരത്ത് എത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു. ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാലാണ് ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. കേരളത്തില്‍ നിന്ന് 390 കിലോമീറ്റര്‍ അകലെ തെക്ക് കിഴക്ക് ന്യൂനമര്‍ദ്ദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് അറബിക്കടലിലേക്ക് നീങ്ങുകയാണ്. 36 മണിക്കൂറിനകം ചുഴലിയായി മാറാന്‍ സാധ്യതയുണ്ട്. 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റടിക്കും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്ററാകും. 

തിരമാലകള്‍ മൂന്നര മീറ്റര്‍ വരെ ഉയരാം. തീരത്ത് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പ് നേരത്തെ ലഭിച്ചതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ന്യൂനമര്‍ദ്ദം ശ്രീലങ്കന്‍ ഭാഗത്ത് രൂപപ്പെട്ടപ്പോഴേ തീരദേശത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ച് കടലില്‍ പോയവരെ തീരദേശ പൊലീസ് തിരികെ കൊണ്ടുവന്നിരുന്നു. മൂന്നാല് ദിവസമായി തെക്കന്‍കേരളത്തില്‍ ചൂട് കൂടിയിരുന്നു. ഇത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സഹായകമായി. കേരളത്തിലും ലക്ഷദ്വീപിനും ഇടയിലുള്ള കടലിലൂടെ ഗോവന്‍തീരത്ത് ചുഴലി എത്താന്‍ സാധ്യതയുണ്ടെന്ന് ഡോ.രാജഗോപാല്‍ കമ്മത്ത് പറഞ്ഞു. 

ഓഖി ദുരന്തത്തില്‍ വലിയ വീഴ്ച കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനും സംസ്ഥാനകേന്ദ്രത്തിനും സംഭവിച്ചതിനാല്‍ ഇത്തവ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ദുരന്തനിവാരണ അതോറിട്ടി അധികൃതരെയും മറ്റും ചീഫ് സെക്രട്ടറി യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. അറബിക്കടിലിലെ താപനില ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതാണ് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ കാരണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 minutes ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (11 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (28 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (43 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (58 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (2 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

Malayali Vartha Recommends