ഇന്നലെ തലസ്ഥാനത്തുണ്ടായ കാറ്റിൽ രൂപപ്പെട്ട അപൂർവമായ മണൽത്തുൺ അത്ഭുത കാഴ്ചയായി; വൈറലായി വീഡിയോ

തിരുവനന്തപുരത്ത് പേരൂർക്കട എസ്എപി ക്യാമ്പിലാണ് ഈ അത്ഭുത കാഴ്ച യാഥാർത്ഥ്യമായത്. ഇന്നലെ ഇവിടെ വീശിയ കാറ്റ് കേരളത്തിൽ അപൂർവമായ മണൽത്തൂണ് സൃഷ്ടിക്കുകയായിരുന്നു. ക്യാമ്പ് ജീവനക്കാർ തന്നെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
എന്നാൽ സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായപ്പോൾ ഇതുണ്ടായത് കേരളത്തിൽ തന്നെയാണോ എന്ന സംശയമായിരുന്നു പലർക്കും. ഇങ്ങനെ മൺകൂന രൂപപ്പെടുന്നത് കേരളത്തിൽ അപൂർവമായ കാഴ്ച്ചയാണ്.
എന്നാൽ കേരളതീരത്ത് ചുഴലിക്കാറ്റ് എത്തിയേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു. ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാലാണ് ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്.
കേരളത്തില്‍ നിന്ന് 390 കിലോമീറ്റര്‍ അകലെ തെക്ക് കിഴക്ക് ന്യൂനമര്‍ദ്ദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് അറബിക്കടലിലേക്ക് നീങ്ങുകയാണ്. 36 മണിക്കൂറിനകം ചുഴലിയായി മാറാന്‍ സാധ്യതയുണ്ട്. 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റടിക്കും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്ററാകും.
https://www.facebook.com/Malayalivartha
























