മലപ്പുറം രണ്ടത്താണിയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു

മലപ്പുറം പുത്തനത്താണി ദേശീയ പാത മലപ്പുറം രണ്ടത്താണിയില്‍ സ്വകാര്യ ബസ്സും കാറും തമ്മില്‍ കൂട്ടിയിടിച്ച് മുത്തച്ഛനും മൂന്ന് വയസ്സുകാരി പേരക്കുട്ടിയും മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ കേളകം സ്വദേശി മടപ്പള്ളി കുന്നേല്‍ ഡൊമനിക് ജോസഫ് (55), പേരക്കുട്ടി ഡാന്‍ ജോര്‍ജ് (മൂന്ന്)എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ ജോര്‍ജ് ദേവസ്യ (31), മേഴ്‌സി ഡൊമനിക് (52) എന്നിവരെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച അര്‍ധരാത്രി ഒരു മണിയോടെയാണ് അപകടം. പുല്‍പ്പള്ളിയില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുന്ന സ്ലീപര്‍ കോച്ച് എയര്‍ ബസ്സും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പാലത്തറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.
https://www.facebook.com/Malayalivartha



























