Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഷ്ടടമുണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ് ആലഞ്ചേരി ഭൂമി ഇടപാട് നടത്തിയത്, 27 കോടി രൂപ വിലയുള്ള ഭൂമി 13.5 കോടിക്ക് വിറ്റെന്നും എഫ്.ഐ.ആര്‍

13 MARCH 2018 02:16 PM IST
മലയാളി വാര്‍ത്ത

അങ്കമാലി അതിരൂപത ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി ഗുരുതരമായ വീഴ്ചവരുത്തിയെന്ന് എഫ്.ഐ.ആര്‍. ഇടപാടില്‍ ആലഞ്ചേരി ഗൂഢാലോചനയും ചതിയും വിശ്വാസവഞ്ചനയും നടത്തിയെന്ന് എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണ ഘട്ടത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. നഷ്ടടമുണ്ടാകണമെന്ന ഉദ്ദേശത്തോടെയാണ് ആലഞ്ചേരി ഭൂമി ഇടപാട് നടത്തിയത്. 27 കോടി രൂപ വിലയുള്ള ഭൂമി 13.5 കോടിക്ക് വിറ്റു. കര്‍ദിനാളും ഇടനിലക്കാരായ മറ്റ് മൂന്ന് പേരുടെയും അറിവോടെയാണിത്. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ഇന്നലെയാണ് പൊലീസ് കേസെടുത്തിത്. പരാതിക്കാരന്‍ ഷൈന്‍ വര്‍ഗീസിന്റെ മൊഴി ഇന്നെടുത്തു. ഷൈന്‍ ചില രേഖകളും കൈമാറി. പ്രതിസന്ധി പരിഹരിക്കാന്‍ ഇസ്റ്ററിന് മുമ്പ് സീറോ മലബാര്‍ സഭയുടെ സമ്പൂര്‍ണ സിനഡ് ചേരും. എല്ലാ ബിഷപ്പ്മാരും പങ്കെടുക്കും.

മുഴുവന്‍ പണവും കിട്ടുംമുന്‍പ് കൊച്ചിയിലെ കോടികള്‍ വിലമതിക്കുന്ന ഭൂമി തുണ്ടുതുണ്ടായി മുറിച്ചുവിറ്റത് അതിരൂപതയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ പോലും അറിയാതെയാണെന്ന് എറണാകുളം- അങ്കമാലി രൂപത നേരത്തെ കണ്ടെത്തിയിരുന്നു.
അതിരൂപതയുമായുളള കരാര്‍ ലംഘിച്ച് കൊച്ചി നഗരത്തില്‍ അഞ്ചിടങ്ങളിലായുളള ഭൂമി 36 പേര്‍ക്ക് തുണ്ടുതുണ്ടായി മുറിച്ചുവിറ്റത് സഭാ തീരുമാനത്തിന് വിരുദ്ധമാണ്. കാനോനിക സമിതികളോ സഹായ മെത്രാന്‍മാരോ ഇക്കാര്യമറിഞ്ഞില്ല. 36 ആധാരങ്ങളിലും ഒപ്പിട്ട കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടതായിരുന്നു

3. 27 കോടി രൂപയുടെ ഭൂമി വിറ്റതിന് 9 കോടി രൂപ മാത്രമാണ് അതിരൂപതക്ക് കിട്ടിയത്. മുഴുവന്‍ പണവും കിട്ടാതെ ഭൂമികളെല്ലാം ആധാരം ചെയ്ത് കൊടുത്തത് എന്തിനെന്ന് അന്വേഷിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ വലിയ വീഴ്ചയുണ്ടായി. 18 കോടി കിട്ടാതെ വന്നതോടെ കടം വീട്ടാനുളള പദ്ധതികളെല്ലാം പൊളിഞ്ഞു. സഭാ സമിതികളില്‍ ആലോചനക്ക് വരുന്നതിന് മുന്‍പ് വില്‍ക്കാനുളള ചില ഭൂമികള്‍ക്ക് അഡ്വാന്‍സ് വാങ്ങിയതും വീഴ്ചയാണ്. കിട്ടാനുളള 18 കോടിക്ക് പകരമായി കോടികള്‍ പിന്നെയും ബാങ്ക് ലോണെടുത്ത് കോട്ടപ്പടിയിലും മൂന്നാറിലും 42 ഏക്കര്‍ ഭൂമി വാങ്ങിയത് അതിരൂപത അറിഞ്ഞിട്ടില്ല. കാനോനിക സമിതികളുടെ അനുവാദവും വാങ്ങിയിട്ടില്ല

കോട്ടപ്പടിയിലും മൂന്നാറിലും ഭൂമി വാങ്ങുന്നതിനായി പത്തുകോടി പിന്നെയും ലോണെടുത്ത് സഭ അറിഞ്ഞിട്ടില്ല. അതിരൂപതാ സ്ഥാപനങ്ങളുടെ കേന്ദ്ര ഓഫീസായ മശരീ വഴി ലോണെടുത്തത്അതിരൂപതയിലെ ഉത്തരവാദിത്വപ്പെട്ടവരൊന്നും അറിഞ്ഞല്ല. സഭാ കാനോനിക സമിതികളുടെ അനുവാദവും അന്വേഷണവും മേലില്‍ അതിരൂപതക്കായി യാതൊരു ഭൂമിയും വാങ്ങരുതെന്ന മുന്‍ നിര്‍ദേശവും ലംഘിക്കപ്പെട്ടു.
കര്‍ദിനാള്‍ അടക്കമുളളവര്‍ക്കെതിരെ ആറംഗ കമ്മീഷന്റെ അന്വേഷണം തുടുരുന്നുണ്ട്. അങ്കമാലി മറ്റൂരില്‍ മെഡിക്കല്‍ കോളജിനായി സ്ഥലം വാങ്ങുന്നതിന് 60 കോടി രൂപ ബാങ്ക് ലോണ്‍ എടുത്തത് ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയായിപ്പോയി. വാര്‍ഷിക വരുമാനത്തില്‍ മിച്ചവരുമാനം അധികമില്ലാത്ത അതിരൂപതയെ കടക്കെണിയിലേക്ക് ഇത് തളളിയിട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (8 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (25 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (40 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (55 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (2 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (12 hours ago)

Malayali Vartha Recommends