നഷ്ടപ്പെട്ടത് ജീവിതത്തിലെ വിലപ്പെട്ട രണ്ട് വർഷങ്ങൾ; തന്നെ മുസ്ലീമായി അംഗീകരിക്കുന്നത് വരെ മാതാപിതാക്കളെ കാണാന്‍ പോകില്ല; ഹാദിയ

തനിക്ക് ജീവിതത്തിലെ വിലപ്പെട്ട രണ്ട് വർഷങ്ങൾ നഷ്ടപ്പെട്ടുവെന്നും തന്നെ മുസ്ലീമായി അംഗീകരിക്കുന്നത് വരെ മാതാപിതാക്കളെ കാണാന്‍ പോകില്ലെന്നും ഹാദിയ. അവര്‍ക്ക് ഇക്കാര്യം അംഗീകരിക്കാന്‍ അല്‍പ്പം കൂടി സമയം ആവശ്യമാണെന്നും ഹാദിയ പറഞ്ഞു. തന്റെ രണ്ടര വര്‍ഷം നശിപ്പിച്ചതിന് നഷ്ടപരിഹാരം താന്‍ ചോദിച്ചത് സര്‍ക്കാരിനോടാണെന്നും മാതാപിതാക്കളോടല്ലെന്നും മുസ്ലീമായി മതം മാറിയുള്ള വിവാഹവും ഭര്‍ത്താവിനോടൊപ്പം ജീവിക്കാനും സുപ്രീംകോടതി വിധിച്ചതിന് പിന്നാലെ മാതാപിതാക്കളോട് നഷ്ടപരിഹാരം ചോദിച്ചെന്ന തരത്തില്‍ വന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഹാദിയ.
''രണ്ടര വര്‍ഷത്തോളം നിയമപോരാട്ടം നടത്തേണ്ടി വന്നതിനാല്‍ വലിയ നഷ്ടമാണ് ഉണ്ടായത്. അതിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. താന്‍ മാതാപിതാക്കളോട് നഷ്ടപരിഹാരം ചോദിച്ചെന്ന രീതിയില്‍ ചില വാര്‍ത്തകള്‍ കണ്ടിരുന്നു. ഇത് തെറ്റാണ്. ഞാൻ ചോദിച്ചത് സര്‍ക്കാരിനോടാണ്. മാതാപിതാക്കള്‍ക്കൊപ്പമുള്ള ജീവിതം ഭയാനകമായിരുന്നു. വ്യംഗമായി പറഞ്ഞാല്‍ വീട്ടു തടങ്കലില്‍ തന്നെ. എന്നെ ഉപദ്രവിക്കണമെന്ന് മാതാപിതാക്കള്‍ ഒരിക്കലും ആഗ്രഹിക്കുമെന്ന് വിചാരിക്കുന്നില്ല. പക്ഷെ അവര്‍ ചില ദേശവിരുദ്ധ ശക്തികളുടെ സ്വാധീനത്തില്‍ ആയിരുന്നു. ഈ ദേശവിരുദ്ധ ശക്തികള്‍ മാതാപിതാക്കളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗപ്പെടുത്തുകയായിരുന്നു''- ഹാദിയ പറഞ്ഞു.
https://www.facebook.com/Malayalivartha
























