Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീട്ടുജോലി മുതൽ മുടി ചീകികെട്ടിനൽകാൻ വരെ പോലീസുകാരെ നിര്‍ബന്ധിച്ചു, പറയുന്ന കാര്യങ്ങള്‍ ചെയ്ത് നല്‍കിയില്ലെങ്കില്‍ ഭീഷണി; രാജേശ്വരിയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു

13 MARCH 2018 03:13 PM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂരിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിയുടെ 'അമ്മ രാജേശ്വരിക്ക് സർക്കാർ അനുവദിച്ച പോലീസ് സുരക്ഷ പിന്‍വലിച്ചു. മകളുടെ മരണത്തിനു പിനാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നു പരാതിപ്പെട്ട രാജേശ്വരിക്ക് പോലീസ് സുരക്ഷ അനുവദിക്കുകയായിരുന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പൊലീസുകാരെയായിരുന്നു സുരക്ഷാ ചുമതലയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. കേസിലെ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച്‌ ജയിലില്‍ അടച്ചതിനാല്‍ രാജേശ്വരിയ്ക്ക് നിലവില്‍ ഭീഷണി ഇല്ലെന്നും അതിനാല്‍ സുരക്ഷാ ജോലി ഒഴിവാക്കണമെന്ന ആവശ്യവുമായി വനിതാപോലീസുകാര്‍ മുന്നോട്ട് വന്നതിനെ തുടര്‍ന്നാണ് നടപടി. കോടനാട് സ്റ്റേഷന്‍ പരിധിയിലുള്ള രാജേശ്വരിയുടെ വീട്ടിലും പോകുന്ന ഇടങ്ങളിലൊക്കെയും പൊലീസുകാര്‍ സുരക്ഷ ഒരുക്കിയിരുന്നു.

അതേസമയം രാജേശ്വരി പോലീസുകാരെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയും രാജേശ്വരിയുടെ മുടി ചീകികെട്ടി നല്‍കാന്‍ വരെ നിര്‍ബന്ധിച്ചിരുന്നെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പോലീസുകാരോടുള്ള രാജേശ്വരിയുടെ പെരുമാറ്റത്തെക്കുറിച്ച്‌ മുൻപും പരാതി ഉയര്‍ന്നിരുന്നു. പറയുന്ന കാര്യങ്ങള്‍ ചെയ്ത് നല്‍കിയില്ലെങ്കില്‍ പൊലീസുകാര്‍ക്ക് എതിരായി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ മകളുടെ പേരില്‍ ലഭിച്ച പണം രാജേശ്വരി ധൂര്‍ത്തടിക്കുകയായിരുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു അതിനു പിന്നാലെയാണ് ഇത്തരം ആരോപണങ്ങളും ഉയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (12 minutes ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (20 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (37 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (52 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (2 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (2 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (8 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

Malayali Vartha Recommends