Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഷൻ പ്രായം 58 ആക്കാനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിൽ

13 MARCH 2018 03:23 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഷൻ പ്രായം 58 ആക്കാനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിൽ. പെൻഷൻ പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും അത് പൂർണമായും ശരിയല്ല. കെ എസ് ആർ റ്റി സി മാത്യകയിൽ പെൻഷൻ പ്രായം വർധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

പെൻഷൻ പ്രായം വർധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ശമ്പളവും പെൻഷനും നൽകാനാവാത്ത സ്ഥിതിവിശേഷമാണുള്ളതെന്ന് കൂട്ടിച്ചേർത്തു. ഇതിനർത്ഥം പെൻഷൻ പ്രായം കൂട്ടേണ്ടി വരും എന്നു തന്നെയാണ്. കെ എസ് ആർറ്റിസി മോഡലിൽ എല്ലാ ജീവനക്കാരുടെയും പെൻഷൻ പ്രായം കൂട്ടാനുള്ള നീക്കമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് വെറുതെയല്ല. ചെന്നിത്തലക്ക് സർക്കാരിനുള്ളിൽ നടക്കുന്ന നീക്കങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ധനകാര്യ സെക്രട്ടറിയായിരുന്ന കെ എം എബ്രഹാമാണ് പെൻഷൻ പ്രായം വർധിപ്പിക്കാനുളള നിർദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. മന്ത്രി തോമസ് ഐസക്ക് നിർദ്ദേശത്തെ പിന്തുണച്ചില്ലെങ്കിലും സംസ്ഥാനത്തെ സവിശേഷമായ സാഹചര്യം കണക്കിലെടുത്ത് നിർദ്ദേശം അംഗീകരിച്ച് മുഖ്യമന്ത്രിക്ക് നൽകി. അന്ന് മുഖ്യമന്ത്രി അതിന് എതിരായിരുന്നു. അങ്ങനെ ഐസക്കിന്റെ നിർദ്ദേശം തള്ളി. പകരം തന്റെ ഉപദേഷ്ടാവായ ഗീതഗോപിനാഥിനെ ഇക്കാര്യം പഠിക്കാൻ ഏൽപ്പിച്ചു. അവർ സർക്കാർ ജീവനകാർക്ക് പണ്ടേ എതിരാണ്. പെൻഷനും ശമ്പളവും നൽകി സർക്കാർ അനുദിനം മെലിയുകയാണെന്ന അഭിപ്രായമാണ് അവർക്ക് പണ്ടേയുളളത്.

ഗീതയുടെ അഭിപ്രായം മനസിലാക്കിയ പിണറായി നേരിട്ട് പെൻഷൻ പ്രായം കൂട്ടേണ്ടെന്നു തീരുമാനിച്ചു. ഡോക്ടർമാരുടെ പെൻഷൻ പ്രായം വർധിപ്പിച്ചത് പരീക്ഷണമായിട്ടാണ്. അതിനു ശേഷം കെ എസ് ആർ സിറ്റിയിൽ കൈവച്ചു. കെ എസ് ആർറ്റിസിക്ക് സമാനമാണ് സർക്കാരിന്റെ കാര്യമെന്ന് മുഖ്യമന്ത്രി എല്ലാവരോടും പറയുന്നുണ്ട്. കെ എസ് ആർറ്റിസിയിൽ കൂട്ടിയ ശേഷം ഓരോ വകുപ്പുകളിലായി കൈ വയ്ക്കും. പതിയെ പതിയെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കും.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പിലാക്കിയതോടെ അസംതൃപ്തരായ സർക്കാർ ജീവനക്കാരെ സാന്ത്വനിപ്പിക്കാൻ പെൻഷൻ പ്രായ വർധനവിലൂടെ കഴിയുമെന്ന് സർക്കാർ വിശ്വസിക്കുന്നു. അസ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പിലാക്കിയതും ടെസ്റ്റ് ഡോസായാണ്. ഇത്രയും കാര്യമായ ഒരു പദ്ധതി നടപ്പിലാക്കിയിട്ടും സർക്കാർ ജീവനക്കാർ ചൊവ്വേ നേരേ ഒരു സമരം പോലും നടത്തിയില്ല. നല്ലൊരു സമരം നടത്താനുള്ള ശേഷി പോലും ജീവനക്കാർക്കില്ലെന്ന് സർക്കാരിന് അതോടെ മനസിലായി.

പെൻഷൻ പ്രായം വർധിപ്പിക്കുമ്പോൾ സമരം ചെയ്യേണ്ടത് ഡി.വൈഎഫ്.ഐ.യാണ്. എന്നാൽ സി പി എമ്മിന്റെ ബി ടീമായ ഡിവൈഎഫ്ഐ യെ മെരുക്കാൻ സി പി എമ്മിനറിയാം. പിണറായി പറഞ്ഞാൽ ഡി വൈ എഫ് ഐ ക്ക് ശക്തിയില്ല.

അതായത് കയ്പ്പുള്ള മരുന്ന് കുട്ടികൾക്ക് പതിയെ പതിയെ നൽകുന്നതു പോലെ പെൻഷൻ പ്രായം വർധിപ്പിക്കും. സമരാവേശം മൂത്ത കുട്ടി സഖാക്കൾ അന്തം വിട്ട് നോക്കി നിൽക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (13 minutes ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (21 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (38 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (53 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (2 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (2 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (8 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

Malayali Vartha Recommends