അതിരപ്പിള്ളി വനമേഖലയില്‍ വന്‍ കാട്ടുതീ ; തീയണയ്ക്കാനുള്ള തീവ്രശ്രമം നടക്കുന്നു

അതിരപ്പള്ളി വനമേഖലയിലെ പിള്ളപ്പാറ, വാടാമുറി, കൊടപ്പന്‍കല്ല് എന്നിവടങ്ങളില്‍ വന്‍ കാട്ടുതീ പടര്‍ന്നു പിടിച്ചു. ഇതേതുടര്‍ന്ന് വനപാലകരും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. പലസംഘങ്ങളായി തിരിഞ്ഞ് നൂറോളം പേരാണ് തീയണയ്ക്കാന്‍ കാടിനുള്ളില്‍ കയറിയിരിക്കുന്നത്.
അടിക്കാടുകള്‍ക്ക് തീപിടിക്കുന്നതാണ് വന്‍തോതില്‍ തീപടരാന്‍ കാരണമായിരിക്കുന്നത്. തീപിടിക്കാന്‍ സാധ്യതയുള്ള മേഖലകളിലെ അടിക്കാടുകള്‍ വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ വെട്ടിക്കളയാനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
വാടാമുറിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയില്‍ 30 ഹെക്ടര്‍ വനം കത്തിനശിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും കാട്ടുതീയുണ്ടായതില്‍ അട്ടിമറി സാധ്യതയും വനംവകുപ്പ് സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha