Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...


ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ


സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും

ഇവരും കര്‍ഷകരല്ലേ...സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വയല്‍കിളികളെ കുറിച്ച്, മഹാരാഷ്ട്രയിലെ കര്‍ഷകസമര വിജയത്തില്‍ അഭിമാനിക്കുന്ന സി.പി.എമ്മിനു കീഴാറ്റൂരിലെ വയല്‍ക്കിളി കൂട്ടായ്മയുടെ സമരം കണ്ണ് തുറന്ന് കാണാത്തത് എന്ത് കൊണ്ട്, നന്ദിഗ്രാമത്തിന്റെ പതിനൊന്നാം വാര്‍ഷികത്തിനു തന്നെ കമ്മികളുടെ ജനവഞ്ചനയുടെ മുഖം ഒന്നുകൂടെ കേരളീയര്‍ക്ക് മനസ്സിലായി

15 MARCH 2018 07:39 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....

തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്

മഹാരാഷ്ട്രയിലെ കര്‍ഷകസമര വിജയത്തില്‍ അഭിമാനിക്കുന്ന സി.പി.എമ്മിനു തങ്ങള്‍ ഭരിക്കുന്ന കേരളത്തില്‍, പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ നടക്കുന്ന കര്‍ഷകസമരം പ്രതിസന്ധിയാകുന്നു.

കൃഷിയിടം സംരക്ഷിക്കാനായി അണികളടക്കം ചെങ്കൊടിയുമായി സമരത്തിനിറങ്ങിയ കണ്ണൂര്‍ കീഴാറ്റൂര്‍ വയലിലെ സമരം മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണു സി.പി.എമ്മിനെ വലയ്ക്കുന്നത്.പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ കൃഷിയിടം സംരക്ഷിക്കാനിറങ്ങിയ കര്‍ഷകര്‍ക്കു നേരേ സി.പി.എം. ഭരണത്തില്‍ പോലീസ് വെടിയുതിര്‍ത്തിന്റെ വാര്‍ഷികദിനത്തില്‍ ഇന്നലെ കീഴാറ്റൂരില്‍ കര്‍ഷകരുടെ ആത്മഹത്യാഭീഷണി മുഴങ്ങിയതും സമൂഹമാധ്യമങ്ങളില്‍ ആളിപ്പടരുന്നു.

കീഴാറ്റൂരിലെ വയല്‍ക്കിളി കൂട്ടായ്മയുടെ സമരപ്പന്തല്‍ സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കത്തിച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. വയല്‍ നികത്തിത്തന്നെ ഹൈവേ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. 56 കുടുംബങ്ങള്‍ ഭൂമി വിട്ടുനല്‍കാന്‍ തയാറാണെന്നും നാലു കുടുംബങ്ങള്‍ മാത്രമാണു സമരരംഗത്തുള്ളതെന്നും സര്‍ക്കാര്‍ വാദിക്കുമ്പോഴും വയോധികരും സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേരാണ് ഇന്നലെ കീഴാറ്റൂരിലെ സമരഭൂമിയില്‍ അണിനിരന്നത്. 

കണ്ണൂര്‍ കാസര്‍ഗോഡ് ദേശീയപാതയില്‍ കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമത്തില്‍ത്തന്നെ എതിര്‍പ്പുയര്‍ന്നത് സര്‍ക്കാരിനെ തുടക്കത്തിലേ വെട്ടിലാക്കിയിരുന്നു. ഇതിനെ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെയാണ് 'വയല്‍ക്കിളികള്‍' എന്ന പേരില്‍ സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ച് സമരം ശക്തമാക്കിയത്. 

ഇവര്‍ക്കൊപ്പം ചേര്‍ന്ന പതിനൊന്ന് പാര്‍ട്ടി അംഗങ്ങളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു.കേരളത്തില്‍ കമ്യൂണിസ്റ്റ് സമര രിത്രം ഉറങ്ങിക്കിടക്കുന്ന നാടാണ് കണ്ണൂര്‍ തളിപ്പറമ്പിലെ കീഴാറ്റൂര്‍.

ജന്മിത്വത്തിനെതിരായ പോരാട്ടത്തിലെ ആവേശോജ്വല ഏടായ മൊറാഴ സമരത്തിന്റെ രാഷ്ട്രീയഭൂമി കൂടിയായ കീഴാറ്റൂരില്‍ കൃഷിഭൂമിയുടെ സംരക്ഷണത്തിനായി സമരകാഹളം മുഴങ്ങിയപ്പോള്‍ ആ നാട്ടിലെ ജനതയ്ക്ക് എന്നും കരുത്തായിരുന്ന പ്രസ്ഥാനം എതിര്‍ചേരിയിലായി. സമരം അനാവശ്യമെന്ന വിശദീകരണം നടത്തി പാര്‍ട്ടി തളര്‍ന്നു. 

കൈത്തറിഗ്രാമങ്ങളെ രക്ഷിക്കാനാണു വിജനമായ വയല്‍പ്രദേശത്തേക്ക് ബൈപാസ് മാറ്റുന്നതെന്ന നിലപാടിലൂന്നിയായിരുന്നു ന്യായീകരണ ശ്രമങ്ങള്‍. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള മുന്‍വിജ്ഞാപനം അട്ടിമറിച്ച് പുതിയ നീക്കത്തിലൂടെ ഏക്കറുകളോളം പാടം നികത്തിയുള്ള പദ്ധതിക്ക് കളമൊരുക്കിയ നടപടി ന്യായീകരിക്കാനുളള പാര്‍ട്ടി ശ്രമങ്ങളെല്ലാം വിഫലമായി. 

നേരത്തേ വയലിലേക്കു കടക്കാതെ നിര്‍ദേശിക്കപ്പെട്ട പാത കീഴാറ്റൂര്‍ വയലിന്റെ നെഞ്ചുപിളര്‍ത്തുന്ന പദ്ധതിയായി മാറിയതില്‍ അഴിമതി ഇടപെടല്‍ നടന്നിട്ടുണ്ടെന്ന ആരോപണത്തിനും അധികൃതര്‍ക്ക് മറുപടിയുണ്ടായില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 minutes ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (25 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (1 hour ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (1 hour ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (1 hour ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (2 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (2 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (2 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (3 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (4 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (4 hours ago)

Malayali Vartha Recommends