ടൂറിസം മേഖലയിലെ ബാറുകളുടെ പ്രവര്‍ത്തനസമയം ഒരു മണിക്കൂര്‍ കൂടി ഉയര്‍ത്തി; പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി

ടൂറിസം മേഖലയിലെ ബാറുകളുടെ പ്രവര്‍ത്തനസമയം ഒരു മണിക്കൂര്‍ കൂടി ഉയര്‍ത്തി പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിലവില്‍ ഇപ്പോള്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ ഇനി രാത്രി 12 വരെ തുറന്നിരിക്കും.
എന്നാല്‍ മറ്റു മേഖലകളില്‍ നിലവിലെ സമയത്തില്‍ മാറ്റമില്ല. ഏപ്രില്‍ രണ്ടു മുതലാണു പുതിയ നയം സംസ്ഥാനത്തു പ്രാബല്യത്തില്‍ വരുന്നത്. ത്രീ സ്റ്റാര്‍ മുതല്‍ മുകളിലുള്ള ബാറുകളുടെ പാര്‍ട്ണര്‍ഷിപ്പ് ഫീസ് ഏകീകരിച്ച് സ്റ്റാര്‍ ബാറുകളുടെ നിരക്കിലാക്കും. ഒന്നിലധികം പേര്‍ ചേര്‍ന്നു നടത്തുന്ന സ്റ്റാര്‍ പദവി ഇല്ലാത്ത ബാറുകളില്‍ ഒരാളിനെ പാര്‍ട്ണര്‍ഷിപ്പില്‍നിന്നു മാറ്റാന്‍ രണ്ടു ലക്ഷവും പുതുതായി ഒരാളിനെ ഉള്‍പ്പെടുത്താന്‍ 20 ലക്ഷവുമായിരുന്നു നിലവിലെ ഫീസ്.
എന്നാല്‍ ത്രീസ്റ്റാറിന് മുകളിലേക്കുള്ളവയ്ക്ക് ഇത് രണ്ടു ലക്ഷവും. ഇത് ഏകീകരിച്ചു രണ്ടു ലക്ഷമാക്കാനാണ് തീരുമാനം. വിദേശ നിര്‍മിത വിദേശ മദ്യങ്ങള്‍ ഇനിമുതല്‍ ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ചില്ലറ വില്പനശാലകളിലൂടെയും വില്‍ക്കാന്‍ അനുമതി നല്‍കും. ടോഡിബോര്‍ഡ് നിലവില്‍ വരുന്നതുവരെയോ അല്ലെങ്കില്‍ മൂന്നു വര്‍ഷത്തേക്കോ (ഏതാണ് ആദ്യം വരുന്നത് എന്ന അടിസ്ഥാനത്തില്‍) കള്ളുഷാപ്പുകള്‍ നിലവിലെ രീതിയിലാവും വില്‍പന നടത്തുക.
https://www.facebook.com/Malayalivartha