ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു

എറണാകുളം സ്വദേശി ജോണ്‍ ഷിനോജിനാണ് കേരളാ എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്ക്. നല്ല റാങ്കുണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് മൂവാറ്റുപുഴ സ്വദേശിയായ ജോണ്‍ ഷിനോജ്.
'ഞാന്‍ പഠിച്ചത് സ്‌റ്റേറ്റ് സിലബസാണ്. അതിനാല്‍ ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും 20തിനുള്ളില്‍ റാങ്ക് ഉണ്ടാകുമെന്ന് കരുതിയിരുന്നുവെന്നും ഇത് അപ്രതീക്ഷിതമായിരുന്നുവെന്നും ജോണ്‍ ഷിനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്ലസ് ടു പരീക്ഷക്ക് ഇംഗ്ലീഷിന് രണ്ട് മാര്‍ക്ക് കുറഞ്ഞിരുന്നു. മറ്റ് പരീക്ഷകളിലെല്ലാം ഫുള്‍ മാര്‍ക്കുണ്ട്. നിലവില്‍ ഐഐടില്‍ ഇലക്ട്രിക് വിഭാഗത്തില്‍ എഞ്ചിനിയറിംഗിന് പ്രവേശനം നേടിയിട്ടുണ്ട്. ഐഐടില്‍ പഠിക്കാനാണ് താല്‍പര്യം എന്നും ജോണ്‍ പറയുന്നു.
പരീക്ഷയില്‍ കോണ്‍ഫിഡന്‍സ് ആണ് പ്രധാനം. അത് നഷ്ടപ്പെട്ട് പോകരുത്. സാധാരണ പരീക്ഷകളില്‍ തോറ്റാലും കുഴപ്പമില്ല. എല്ലാ ദിവസവും ഹാര്‍ഡ് വര്‍ക്ക് ചെയ്യണം. ഞാന്‍ പഠിക്കുമ്പോള്‍ ഒരു മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ബ്രേക്ക് എടുക്കുമായിരുന്നു. വൈകിട്ട് 2 മണിക്കൂര്‍ കളിക്കാനൊക്കെ പോകുമായിരുന്നുവെന്നും ജോണ്‍ ഷിനോജ് പറയുന്നു.
https://www.facebook.com/Malayalivartha