രാത്രിയില്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ റൗഡി പൊലീസ് പിടിയില്‍

യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റില്‍. കയ്പമംഗലം പൊലീസ് സ്‌റ്റേഷനിലെ റൗഡി പെരിഞ്ഞനം സ്വദേശി കിഴക്കേവളപ്പില്‍ വീട്ടില്‍ മനോജ് (45) നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പെരിഞ്ഞനം സമിതി സ്വദേശിയായ യുവതിയുടെ വീട്ടിലാണ് രാത്രി 10.30 ന് വെട്ടു കത്തിയുമായി അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും വെട്ടുകത്തി വീശി ഭികരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനോജിനെ അറസ്റ്റ് ചെയ്തത്.
മനോജിന്റെ പേരില്‍ കൊടുങ്ങല്ലൂര്‍. ചാവക്കാട്, മതിലകം, അന്തിക്കാട്, കൈപ്പമംഗലം, തൃശ്ശൂര്‍ വെസ്റ്റ്, ഷൊര്‍ണ്ണൂര്‍ എന്നീ പൊലീസ് സ്‌റ്റേഷനുകളിലായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രിയെ ലൈംഗികമായ പീഢിപ്പിക്കാന്‍ ശ്രമിക്കല്‍, അടിപിടി, അശ്രദ്ധമായി വാഹനമോടിച്ചതില്‍ ഒരാള്‍ മരണപ്പെടുക, മദ്യലഹരിയില്‍ പൊതുസ്ഥത്ത് ശല്യം സൃഷ്ടിക്കുക തുടങ്ങി 23 ക്രമിനല്‍ കേസുകളുണ്ട്.
https://www.facebook.com/Malayalivartha