ഭണ്ഡാരപ്പെട്ടിയില്‍ പൈസയിട്ടാല്‍ പിന്നെ സഭാ സ്വത്ത്, വിശ്വാസി പുറത്ത്! ഒരു തുറന്നെഴുത്ത്...

എറണാകുളം അങ്കമാലി അതിരൂപതയെ പിടിച്ചുലച്ചതാണ് വിവാദ ഭൂമി ഇടപാട്. ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ഏറെ ആരാധ്യനായ സീറോ മലബാർ സഭ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അങ്ങനെ പ്രതികൂട്ടിയുമായി , ഹൈക്കോടതി പോലും കർദ്ദിനാളിനെതിരെ അതി രൂക്ഷ വിമർശനമാണ് നടത്തിയത്. ഈ തർക്കത്തിന് വഴിവച്ചത് സഭയ്ക്ക് പുറത്തുള്ള ആരും വന്നല്ല. സഭയ്ക്കുള്ളിലെ ചേരി തിരിവാണ് എല്ലാവരും ആരാധിക്കുന്ന മാർ ജോർജ് ആലഞ്ചേരിയെ സംശയത്തിന്റെ നിഴലിലാകുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കർദ്ദിനാളിനെതിരെയും മാറ്റ് മൂന്ന് പേർക്കെതിരെയും പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഗൂഡാലോചന, വിശ്വാസ വഞ്ചന, എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വിമത വൈദിക വിഭാഗം കോടതിയിൽ ഹർജി സമർപ്പിച്ചതോടെയാണ് സംഗതി സഭയുടെ കൈവിട്ട് പോയത്. വിശ്വാസികളുടെ ഇടയിൽ തന്നെ ഇതിനെ രണ്ട് അഭിപ്രായം ഉണ്ടായി. ഇനി എല്ലാം തീരുമാനിക്കുന്നത് ഹൈക്കോടതിയാണ്. കർദ്ദിനാൾ ഉൾപ്പടെയുള്ളവർ ഇന്ത്യൻ നിയമത്തിന് അതീതമാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇങ്ങനെ കോടതിയും വ്യവഹാരവുമായി കർദ്ദിനാളും സഭയും മാറുമ്പോൾ വിശ്വാസികളുടെ ഇടയിൽ "സഭയുടെ സ്വത്തുക്കൾ പൊതു സ്വത്തല്ല" എന്ന വാദം ഏറെ ചർച്ച ചെയ്യുകയാണ്.അനുകൂലിച്ചും പ്രതികൂലിച്ചും തർക്കം മുറുകുമ്പോൾ സഭാ നിയമങ്ങൾ ആഴത്തിൽ പഠിച്ചവർ പറയുന്നത് ഭണ്ഡാരപ്പെട്ടിയില്‍ പൈസയിട്ടാല്‍ പിന്നെ സഭാ സ്വത്ത്, വിശ്വാസി പുറത്തെന്നാണ്.
വിവാദമായ എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ സീറോമലബാര്‍ സഭയ്ക്കും സഭാ നേതൃത്വത്തിനും തെറ്റ് പറ്റിയത് കാനന്‍ നിയമങ്ങള്‍ പാലിക്കാത്തത് കൊണ്ടാണെന്ന് സഭാ പ്രമാണങ്ങള്‍ അറിയാവുന്ന മുതിര്‍ന്ന വിശ്വാസികള്‍ പറയുന്നു. പൗരസ്ത്യ സഭകള്‍ക്കുള്ള കാനന്‍ നിയമത്തിലെ 262ാം നിയമ പ്രകാരം സഭയുടെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത് രൂപത ഫൈനാന്‍സ് ഓഫീസേഴ്‌സും കൗണ്‍സിലേര്‍സുമാണ്. രൂപത ഫൈനാന്‍സ് ഓഫീസേര്‍സ് സാമ്പത്തിക കാര്യങ്ങളില്‍ ഏറെ അറിവ് അറിവുള്ള ഒരു വ്യക്തി ആയിരിക്കണമെന്നും നിയമം അനുശാസിക്കുന്നു.
എന്നാല്‍ കേരളത്തിലെ എല്ലാ രൂപതകളിലും റീത്ത് വ്യത്യാസമില്ലാതെ സാമ്പത്തിക അക്കൗണ്ടിങ്ങില്‍ പ്രാവിണ്യം ഇല്ലാത്ത വൈദികരാണ് ഇത് കൈകാര്യം ചെയ്യുന്നത്. സഭ തെറ്റുകളിലേയ്ക്കും അപമാനത്തിലേയ്ക്കും നയിക്കപെട്ടതിന്റെ പ്രധാന കാരണം ഇത് തന്നെയാണ്. ഇതിന് പരിഹാരമായി റീത്ത് വ്യത്യാസം ഇല്ലാതെ ഫിനാന്‍സ് പദവിയില്‍ നിന്ന് വൈദികരെ മാറ്റണം. പകരം പ്രൊഫഷണലുകളായ അല്മായര്‍ക്ക് ചുമതല നല്‍കണം. കാനന്‍ നിയമം 263ല്‍ മെത്രാന്റെ നാലാം തലമുറയില്‍പ്പെട്ട ആരെയും സഭാ സ്ഥാപനങ്ങളില്‍ നിയമിക്കരുതെന്നും അനുശാസിക്കുന്നു. എന്നാല്‍ ഇതെല്ലം മറന്ന് മിക്ക സഭാസ്ഥാപനങ്ങളിലും സ്വന്തക്കാരെ നിയമിക്കുകയാണ് സഭാനേതൃത്വം ചെയ്യുന്നത്.
സഭ സ്വത്തുക്കളെയും സഭയുടെ ആഭ്യന്തര സംവിധാനത്തെയും കുറിച്ചുള്ള നിരവധി തര്‍ക്കങ്ങളില്‍ സഭയുടെ സമ്പത്തിലോ വസ്തുക്കളിലോ സ്ഥാപനങ്ങളിലോ, അല്‍മായര്‍ക്ക് യാതൊരു അധികാരവും ഇല്ലെന്ന് സഭാ നേതൃത്വം തന്നെ രേഖപെടുത്തുന്നു. ഇതില്‍ വിചിത്രമായത്, ഓരോ രൂപതകളിലെയും ഭരണ സമ്പ്രദായത്തെയും സഭാ സ്ഥാപനങ്ങളിലെ നടത്തിപ്പിനെയും, ഇടവക പള്ളി നടത്തിപ്പിനെയും നിയന്ത്രിക്കുന്ന രൂപത നിയമങ്ങളിലെ വൈരുധ്യമാണ്. സീറോ മലബാര്‍ സഭ ഒന്നാണെങ്കിലും അതിലെ രൂപതാകള്‍ക്കെല്ലാം വ്യത്യസ്തമായ നിയമാവലികളാണുള്ളത്.
ഈ നിയമാവലികള്‍ മെത്രാനും വൈദികര്‍ക്കും വൈദികരോട് അടുത്ത് നില്‍ക്കുന്നവര്‍ക്കും മാത്രമേ അറിയാവൂ. അല്മായരെന്ന വിശ്വാസ സമൂഹം ഇത് നിഷേധിക്കുകയില്ല. അതിനാല്‍ തന്നെ സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളിലെയും ഇടവകകളിലെയും സ്ഥാപനങ്ങളിലെ നടത്തിപ്പിനെ പറ്റി അവര്‍ക്ക് ഒന്നുമറിയില്ല. ആ പണം എന്ത് ചെയ്തു ? എന്നും അറിയില്ല.
സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ ഇപ്പോഴും കരുതുന്നത് പഴയ മാര്‍ത്തോമാ ശൈലിയിലാണ് പള്ളിയും സഭയും ഭരിക്കപ്പെടുന്നതെന്നാണ്. മാര്‍ത്തോമാ ശൈലിയില്‍ പള്ളിയും വസ്തുക്കളും വിശ്വാസികളുടേതാണ്. പള്ളിലേയ്ക്ക് നിയോഗിക്കുന്ന വൈദികനെ നിയന്ത്രിക്കുന്നത് പോലും ഇടവക ജനങ്ങളായിരുന്നു. പക്ഷെ കാലം മാറിയതോടെ ആരുമറിയാതെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടേതെന്ന് അവകാശപ്പെടുന്ന സീറോ മലബാര്‍ സഭയിലെ അംഗത്വവും ഭരണവും അധികാരവും രാജകീയ പുരോഹിത ബന്ധം മുതലെടുക്കുകയിരുന്നു. ഇതിനെയാണ് ഭണ്ഡാരപ്പെട്ടിയില്‍ പൈസയിട്ടാല്‍ പിന്നെ സഭാ സ്വത്ത്, വിശ്വാസി പുറത്തെന്ന് പറയുന്നത്.
https://www.facebook.com/Malayalivartha