മുണ്ടും മുറുക്കി ഉടുക്കണം, കാശില്ല ഖജനാവ് കാലിയാണ് ;യു ഡി എഫ് മന്ത്രിമാരെപോലെയാണോ എൽ ഡി എഫ് മന്ത്രിമാർ ; ജയശങ്കറിന്റെ വിലയിരുത്തൽ

സംസ്ഥാനത്തെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം സർക്കാർ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയാണ്. ഇപ്പോളിതാ ശമ്പള വർധന തീരുമാനത്തിനെതിരെ വിമർശനവുമായി അഡ്വ. ജയശങ്കറും രംഗത്തെത്തിയിരിക്കുകയാണ്. യുഡിഎഫ് മന്ത്രിമാര്‍ ഉപയോഗിച്ച പഴഞ്ചന്‍ കാറുകള്‍ നമ്മുടെ മന്ത്രിമാര്‍ ഉപയോഗിക്കുന്നത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ അപമാനമാണെന്ന് പരിഹാസ രൂപേണ അദ്ദേഹം വിമർശിച്ചു. എല്‍ഡിഎഫ് സര്‍ക്കാറിനും സർക്കാരിന്റെ മിതവ്യയശീലത്തിനും അദ്ദേഹം സിന്ദാബാദ് അർപ്പിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സര്‍ക്കാറിന്റെ മുണ്ടു മുറുക്കലിനെതിരെ ജയശങ്കറിന്റെ പരിഹാസ രൂപേണയുള്ള വിമർശനം.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ;
മുണ്ടു മുറുക്കി ഉടുക്കണം. കാശില്ല, ഖജനാവ് കാലിയാണ്.
യുഡിഎഫ് മന്ത്രിമാരെ പോലെയല്ല എല്‍ഡിഎഫ് മന്ത്രിമാര്‍. അവര്‍ കൈക്കൂലി വാങ്ങുന്നില്ല. സര്‍ക്കാരില്‍ നിന്നു കിട്ടുന്ന 52,000രൂപ കൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ല. അതുകൊണ്ട് ശമ്ബളം കൂട്ടണം- 90,300 ആയി നിജപ്പെടുത്താം.
മന്ത്രിമാരേക്കാള്‍ കഷ്ടമാണ് എംഎല്‍എമാരുടെ കാര്യം. അവര്‍ക്ക് വെറും 39,000രൂപയേ കിട്ടുന്നുള്ളൂ. അത് 62,000 രൂപയാക്കി പരിഷ്കരിക്കണം.
യുഡിഎഫ് മന്ത്രിമാര്‍ ഉപയോഗിച്ച പഴഞ്ചന്‍ കാറുകള്‍ നമ്മുടെ മന്ത്രിമാര്‍ ഉപയോഗിക്കുന്നത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ അപമാനമാണ്. അതുകൊണ്ട് കാറും മാറ്റി. പുത്തന്‍ ഇന്നോവ ക്രിസ്റ്റ 25എണ്ണം ഒന്നിച്ചു വാങ്ങി. വലിയ വിലയൊന്നുമില്ല- ഒന്നിന് 26ലക്ഷം മാത്രം.
ഇതൊക്കെ വലിയ ആഡംബരമോ ധൂര്‍ത്തോ അല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആസ്തിക്കും മന്ത്രിമാരുടെ പ്രശസ്തിയും പരിഗണിക്കുമ്ബോള്‍ ഇന്നോവ തീരെ പോരാ, ബെന്‍സോ ഓഡിയോ വാങ്ങാമായിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ സിന്ദാബാദ്!
മിതവ്യയശീലം സിന്ദാബാദ്
https://www.facebook.com/Malayalivartha
























