ടൈറ്റാനിയം കേസ് തുടരന്വേഷണത്തിന് ഹൈക്കോടതി സ്റ്റെ
ടൈറ്റാനിയം കേസിലെ തുടരന്വേഷണം ഹൈക്കോടതി സ്റ്റെ ചെയ്തു. മൂന്നാഴ്ചത്തേയ്ക്കാണ് സ്റ്റെ അനുവദിച്ചിരിക്കുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതും സ്റ്റെ ചെയ്തിട്ടുണ്ട്. മുന്‍ വ്യവസായ സെക്രട്ടറി ടി.ബാലകൃഷ്ണന്റെ ഹര്ജിയിന്മേലാണ് കോടതി സ്റ്റെ അനുവദിച്ചത്. ബാലകൃഷ്ണനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. തന്റെ വാദങ്ങള്‍ പൂര്‍ണമായും പരിഗണിക്കാതെയാണ് കേസില്‍ കക്ഷിചേര്ത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലകൃഷ്ണ്‍ ഹര്‍ജി നല്‍കിയത്.
കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹര്‍ജിക്കാരന്റെ ആവശ്യങ്ങള്‍ താത്ക്കാലികമായി പരിഗണിച്ചാണ് കോടതി സ്റ്റെ അനുവദിച്ചത്. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി അിറയിച്ചു. ടൈറ്റാനിയം കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതിയില്‍ ഹാജരായ എജി അിറയിച്ചു.
ടൈറ്റാനിയം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തേണ്ടതില്ലെന്ന നിയമോപദേശവും ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha