മലയാളികൾക്ക് തോന്നാത്തത് 'ദൈവത്തിന്റെ സ്വന്തം നാട്ടിലെ'ത്തിയ വിദേശികൾക്ക് തോന്നി: കടല്‍തീരത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത് മലയാളികൾക്ക് മാതൃകയായി ഇംഗ്ലണ്ട് സ്വദേശികൾ

കടല്‍തീരത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത് മലയാളികൾക്ക് മാതൃകയായിരിക്കുകയാണ് ഇംഗ്ലണ്ടിൽനിന്നുമെത്തിയ വിനോദസഞ്ചാരികൾ. കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് കടപ്പുറത്തെ ഹെര്‍മ്മിറ്റേജ് റിസോര്‍ട്ടിലെത്തിയ ഇംഗ്ലണ്ട് സ്വദേശികളായ ഹെയ്ഡി, മിക്കി, ലൂസി, കാത്തി, ട്രാസി, ലെന്നി എന്നിവരാണ് കടപ്പുറത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാതൃകയായിരിക്കുന്നത്.
കടപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ട് മനം മടുത്ത ഇവർ ചാക്ക് സംഘടിപ്പിച്ച് തീരം വൃത്തിയാക്കുകയായിരുന്നു. അതിമനോഹരമായ കടൽത്തീരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുവരെ ശകാരിക്കാനും അവർ മറന്നില്ല. ഇവിടെ മദ്യപിക്കാനെത്തുന്ന ആളുകൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളാണ് കുന്നുകൂടികിടക്കുന്നത്. ഇവർ കടൽത്തീരത്തുനിന്നും പെറുക്കിയെടുത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റിസോര്‍ട്ട് ജീവനക്കാരെ ഏല്‍പ്പിച്ചു.
https://www.facebook.com/Malayalivartha

























