പള്ളിയില്‍ ആറര കിലോ സ്വര്‍ണം ഉണ്ടായിരുന്നതില്‍ അവശേഷിക്കുന്നത് മൂന്നേകാല്‍ കിലോ സ്വര്‍ണം... പെരുന്നാളിന് ലഭിച്ച മൂന്ന് ചാക്ക് നേര്‍ച്ചപ്പണവും മുക്കി... ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചെന്ന് കൊരട്ടി പള്ളി വികാരി മാത്യു മണവാളൻ; കള്ളക്കളികള്‍ പുറത്തുവന്നത്തോടെ മുങ്ങിയ അച്ഛനെ കയ്യോടെ പൊക്കി; ഒടുക്കം അച്ഛന്റെ കുമ്പസാരവും ക്ഷമ പറച്ചിലും... കലിപ്പ് അടക്കാനാകാതെ വിശ്വാസികള്‍

കൊരട്ടിപള്ളിയില്‍ വന്‍ സാമ്പത്തിക തിരിമറിയുണ്ടെന്ന പരാതിയില്‍ തെളിവെടുക്കാനെത്തിയ അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ക്ക് മുമ്പില്‍ കൊരട്ടിപള്ളി വികാരി ഫാ. മാത്യു മണവാളന്‍ വിശ്വാസികളോടു മാപ്പു ചോദിച്ചു. കൂര്‍ബാന മുടക്കുമെന്ന ഭീഷണിയെ കുറിച്ച് ഇടവകാംഗങ്ങള്‍ എറണാകുളം അതിരൂപത നിയോഗിച്ച കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തുമ്പോഴായിരുന്നു നടപടി.
തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ വികാരാധീനനായാണ് അദ്ദേഹം പ്രതികരിച്ചത്. അന്വേഷണ കമ്മീഷന്‍ എത്തുന്നതറിഞ്ഞ് വിശ്വാസികളില്‍ ഒരു വിഭാഗവും പള്ളിയിലെത്തിയിരുന്നു. രണ്ടു ദിവസത്തേക്ക് കുര്‍ബാന ഉണ്ടാവില്ലെന്ന് വികാരി ഫാ.മാത്യു മണവാളന്‍ അറിയിച്ചിരുന്നു.
ഇക്കാര്യം പകരം കുര്‍ബാന അര്‍പ്പിച്ച വൈദികനെ കൊണ്ട് പള്ളിയില്‍ പറയിച്ചത് വലിയ വിഷമം ഉണ്ടാക്കിയെന്ന് വിശ്വാസികള്‍ കമ്മീഷന്‍ അംഗങ്ങളെ ബോധ്യപ്പെടുത്തി. രൂപതാ കമ്മീഷന്‍ മുമ്പാകെ വിവരങ്ങള്‍ നല്‍കാന്‍ പള്ളിപൊതുയോഗം തെരഞ്ഞെടുത്ത അന്വേഷണ കമ്മീഷന്‍ അംഗങ്ങളില്‍ ഭൂരിപക്ഷം പേരും എത്തിയിരുന്നു. ആരോപണമുയര്‍ന്നപ്പോള്‍ കുര്‍ബാന മുടക്കുമെന്നു ഭീഷണിപ്പെടുത്തിയത് എന്തിനാണെന്ന് കമ്മീഷന്‍ അംഗങ്ങള്‍ തിരക്കി.
മനം നൊന്ത് വികാര പ്രകടനം നടത്തിയതാണെന്നും ഇനി ആലോചിച്ച് കാര്യങ്ങള്‍ ചെയ്യാമെന്നുമാണ് വികാരി മറുപടി നല്‍കിയത്. കൂര്‍ബാന മുടക്കുമെന്ന് ദൂതന്‍ മുഖേന ഇടവകാംഗങ്ങളോടു വെളിപ്പെടുത്തിയത് എന്തിനാണെന്ന് വ്യക്തമാക്കാതെ മറ്റു കാര്യങ്ങളിലേക്ക് കടക്കേണ്ട എന്നായിരുന്നു അന്വേഷണ കമ്മീഷന്‍ അംഗങ്ങളുടെ നിലപാട് എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തുകയാണെന്ന ചിന്തയാണ് ഇതിനു പിന്നിലെന്ന് വികാരി ഫാ. മാത്യുവിന്റെ മറുപടിയില്‍ വിശ്വാസികള്‍ തൃപ്തരായില്ല.
കൊരട്ടി പള്ളിയില്‍ ആറര കിലോ സ്വര്‍ണം ഉണ്ടായിരുന്നതില്‍ അവശേഷിക്കുന്നത് മൂന്നേകാല്‍ കിലോ സ്വര്‍ണം മാത്രമാണ്. മൂന്നേകാല്‍ കിലോ വിറ്റതായി കാണുന്നില്ല. 15 വളയും വഴിപാട് ഇനത്തില്‍ ലഭിച്ച സ്വര്‍ണ്ണത്തില്‍ മുക്കുപണ്ടവും കണ്ടെത്തി. കഴിഞ്ഞ പെരുന്നാളിന് ലഭിച്ച മൂന്ന് ചാക്ക് നേര്‍ച്ചപ്പണം (നാണയങ്ങള്‍ ) കാണാനില്ല. ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചെന്ന് വികാരി പറയുന്നു.
ഇതുസംബന്ധിച്ച ആരോപണങ്ങള്‍ പള്ളിക്കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പരിശോധിച്ചിരുന്നു. കള്ളക്കളികള്‍ ബോധ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വിശ്വാസികള്‍ അച്ചനെതിരെ തിരിഞ്ഞത്. ഇതോടെയായിരുന്നു പള്ളിയില്‍ നിന്ന് അച്ചന്‍ മാറി നിന്നതും വിവാദങ്ങള്‍ക്ക് പുതിയ തലം വന്നതും. ആരോപണങ്ങള്‍ കൈവിട്ടതോടെ അച്ചനെ രക്ഷിക്കാന്‍ രൂപതാ സഹായമെത്രാനായ എടയന്ത്രത്ത് തന്നെ രംഗത്ത് വന്നിട്ടുണ്ട്. പുതിയ അന്വേഷണ കമ്മീഷനെ എടയന്ത്രത്താണ് നിയോഗിച്ചത്.
https://www.facebook.com/Malayalivartha

























