അനധികൃത മണല്‍ വാരലും കടത്തും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കര്‍ശനമാക്കുന്നു

അനധികൃത മണല്‍ വാരലും കടത്തും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കര്‍ശനമാക്കുന്നു. നിലവിലെ നിയമങ്ങളിലെ അപര്യാപ്തതയും മണല്‍കടത്തും വാരലും നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമാകും വിധത്തില്‍ നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്തി നടപടി കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
അനധികൃത മണല്‍കടത്തും വാരലും കേരളത്തിലും വ്യാപകമാണെന്നാണ് കേന്ദ്രമൈനിങ് മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. കേരളത്തിലെ 44 നദികളിലും മണല്‍വാരല്‍ വ്യാപകമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മണല്‍കടത്തും വാരലും നിയന്ത്രിക്കാന്‍ നിലവില്‍ സംസ്ഥാന നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ച ശേഷമാണ് പുതിയ നിയമം തയാറാക്കാന്‍ നടപടി ആരംഭിച്ചത്. സംസ്ഥാന നിയമസഭ പാസാക്കിയ നിയമങ്ങളും പരിശോധിച്ചിരുന്നു.
തുടര്‍ന്ന് 2015ല്‍ പാസാക്കിയ ധാതുലേല നിയമങ്ങളും ഭേദഗതി ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. മണല്‍ വാരലിന് അനുമതി നല്‍കിയ സംസ്ഥാനങ്ങളില്‍ പലതും നിലവിലെ നിയമം കര്‍ശനമാക്കാന്‍ തയാറാകുന്നില്ലെന്നും കേന്ദ്ര മൈനിങ് മന്ത്രാലയം കുറ്റപ്പെടുത്തുന്നു. മണല്‍ വാരലിലും കടത്തിലും മുന്നില്‍ മധ്യപ്രദേശാണെന്നും എന്നാല്‍, കേരളമടക്കം പല സംസ്ഥാനങ്ങളും മണല്‍ലേലത്തിലൂടെ കിട്ടേണ്ട നികുതി പിരിച്ചെടുക്കാന്‍പോലും തയാറാകുന്നില്ലെന്നും മൈനിങ് മന്ത്രാലയം കുറ്റപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് ഉന്നതര്‍ വെളിപ്പെടുത്തി. കേരളത്തില്‍ 1600ലധികം കേസുകള്‍ നിലവിലുണ്ട്.
എന്നാല്‍, ഒരുകേസിലും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നും വിമര്‍ശനമുണ്ട്.
https://www.facebook.com/Malayalivartha

























