കാനഡയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപം 100 അടി താഴ്ച്ചയുള്ള കൊക്കയില്‍ മഞ്ഞില്‍ പുതഞ്ഞ നിലയില്‍; സംഭവത്തിൽ ദുരൂഹത ഏറുന്നു ...

കാനഡയില്‍ നിന്നു കാണാതായ മലയാളി വിദ്യാര്‍ത്ഥി മരിച്ചനിലയില്‍. മലയാളി വിദ്യാര്‍ത്ഥി ഡാനി ജോസഫിനെയാണ് നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപം 100 അടി താഴ്ച്ചയുള്ള കൊക്കയില്‍ മഞ്ഞില്‍ പുതഞ്ഞ നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിയുടെ മരണത്തിൽ ദുരുഹത ഉള്ളതായി ബന്ധുക്കൾ.
ഫെബ്രുവരി എട്ടിനു കൂട്ടുകാരോടൊപ്പം പുറത്തു പോയ ശേഷമാണു ഡാനിയെ കാണാതാകുന്നത്. സംഭവത്തില്‍ അന്വേഷണം വേണം എന്ന് ആശ്യപ്പെട്ട് മാതാപിതാക്കള്‍ എംബസി മുഖേന സര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്നു നയാഗ്ര പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്തു. ഡാനി അവസാനമായി എത്തിയതു നയാഗ്ര വെള്ളച്ചാട്ടത്തിന്റെ സമീപമാണ് എന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നു മൊബൈല്‍ ടവര്‍ ലൊക്കേഷിനിലുടെ പോലീസ് അപകടം സ്ഥിരീകരിച്ചു. കടുത്ത മഞ്ഞുവീഴ്ച മൂലം ഒരു മാസം പിന്നീട്ടിട്ടും വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.
മാര്‍ച്ച് മാസത്തില്‍ മഞ്ഞുരുകാന്‍ തുടങ്ങിയതോടെയാണ് അപകടം സ്ഥിരീകരിച്ചത്. നയാഗ്ര ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പെട്ടന്നു വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. 2016 സെപ്റ്റംബറിലായിരുന്നു പഠനത്തിനായി നയാഗ്ര കോളേജില്‍ ചേര്‍ന്നത് എന്നും വീട്ടിലേയ്ക്കു വിളിക്കമായിരുന്ന ഡാനിയുടെ ഫോണ്‍ സ്വിച്ച് ഓഫയിരുന്നു. ഇതില്‍ സംശയം തോന്നിയ വീട്ടുകാര്‍ കൂട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണു കാണാതായ വിവരം അറിയുന്നത്. മൂന്നാര്‍ മനയത്ത് എം എ വര്‍ഗീസ്- ഷീന ദമ്ബതികളുടെ മകന്‍ ഡാനി ജോസഫ് എന്ന 20 കാരൻ.
https://www.facebook.com/Malayalivartha

























