സ്വർണം വാങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; വില്‍ക്കുന്ന സ്വര്‍ണ്ണത്തേക്കാള്‍ ഇരട്ടി വില വാങ്ങി ഉള്ളില്‍ കുത്തിനിറയ്ക്കുന്നത് മെഴുക്: തിരുവനന്തപുരം കല്യാണ്‍ ജ്വല്ലറിക്കെതിരായി ഗുരുതര ആരോപണവുമായി യുവാവ്....

പ്രമുഖ ജ്വലറികളുടെ പരസ്യത്തില്‍ മയങ്ങി സ്വര്‍ണ്ണം വാങ്ങാന്‍ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ യുവാവിന്റെ അനുഭവ കുറിപ്പ്. ഏകദേശം അഞ്ച് പവനോളം തൂക്കം വരുന്ന നെക്ലസ് വാങ്ങി കബളിപ്പിക്കപ്പെട്ട അനുഭവം യുവാവ് വിവരിക്കുന്നു. വാങ്ങിയത് അഞ്ച് പവന്‍ ആണെങ്കിലും ഒരാവശ്യം വന്നപ്പോള്‍ പണയം വെക്കാന്‍ ചെന്നപ്പോഴാണ് അതില്‍ സ്വര്‍ണ്ണമായിട്ടുള്ളത് വെറും 12 ഗ്രാം മാത്രമാണെന്ന ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്.
അതായത് 5.5 പവന്‍ തൂക്കമുള്ള നെക്ലസ് ബാങ്കില്‍ പണയം വെക്കാന്‍ ചെന്നപ്പോള്‍ ആ നെക്‌ലസിലുള്ളത് വെറും 1.5 പവന്‍ സ്വര്‍ണ്ണം മാത്രം. ബാക്കി 4 പവന്റെ സ്ഥാനത്തുള്ളത് മെഴുക് കട്ടകളായിരുന്നു. തിരുവനന്തപുരം കല്യാണ്‍ ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണത്തിലാണ് ഇത്രയും വലിയ തട്ടിപ്പ് കണ്ടെത്തിയത്.
യുവാവ് വെളിപ്പെടുത്തുന്ന കല്യാണിന്റെ തട്ടിപ്പ് ഇങ്ങനെ…
തിരുവനന്തപുരം കല്യാണ്‍ ജ്വല്ലറിയില്‍ നിന്നും കല്യാണ ആവശ്യത്തിന് 29-11-2013-ല്‍ വാങ്ങിയ Antique model നെക്ളേസ് — 49.580 ഗ്രാം (കല്ലിന്റെ തൂക്കം കഴിച്ച് 43.5 ഗ്രാം : ഏകദേശം 5.5 പവന്‍), 17-03-2018-ല്‍ ബാങ്കില്‍ പണയം വയ്ക്കാന്‍ കൊടുത്തപ്പോള്‍, ബാങ്ക് അപ്രൈസറുടെ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന വിവരം: അതിലെ സ്വര്‍ണ്ണം വെറും 12 ഗ്രാം മാത്രം (1.5 പവന്‍). അതിന്റെ അകഭാഗത്ത് മെഴുകു കട്ടകള്‍ നിറച്ചിരിക്കുന്നു ! അങ്ങനെ ബാക്കി 4 പവന്റെ കാശ് മുഴുവന്‍, ആഭരണത്തിന്റെ അകത്തു നിറച്ചിരുന്ന മെഴുകിനായിരുന്നു നല്‍കിയത്…
അതേത്തുടര്‍ന്ന് ഈ ആഭരണം വാങ്ങിയ കല്യാണ്‍ ജൂവലറിയില്‍ തിരിച്ചു കൊണ്ടു ചെന്നപ്പോള്‍ ബ്രാഞ്ച് മാനേജര്‍ (അഡ്മിന്‍) ഷോബിന്‍ പറയുന്നത്, ഇത്തരം ആഭരണം മെഴുകില്‍ ആണ് നിര്‍മ്മിക്കുന്നതെന്നും, അത് എല്ലാവര്‍ക്കും അറിയാമെന്നുമാണ്. ഏതായാലും മെഴുകിന് സ്വര്‍ണത്തിന്റെ വില നല്‍കാന്‍ തയ്യാറുള്ള ആരെങ്കിലും ഉണ്ടാവുമോ എന്നറിയില്ല.. ഇന്നത്തെ റേറ്റ് പ്രകാരം ആഭരണം തിരികെ എടുത്ത് കാശ് തരാം എന്നറിയിച്ചു എങ്കിലും, നല്‍കിയ മുഴുവന്‍ കാശും തിരികെ ആവശ്യപ്പെട്ടുകൊണ്ട് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന്, 21.03.2018-ല്‍ കല്യാണ്‍ ജൂവലറി സ്റ്റാഫ് എത്തി പോലീസ് സ്റ്റേഷനില്‍ വച്ച് ആ കാശ് മുഴുവന്‍ തിരികെ ഏല്‍പ്പിച്ചു…
പ്രിയപ്പെട്ട സാധു ജനങ്ങളേ… വഞ്ചിക്കപ്പെടരുത്. മുന്‍പ് ഈ കല്യാണ്‍ ജൂവലറിയുടെ ഇത്തരം ഒരു തട്ടിപ്പിന്റെ കാര്യം സമൂഹ മാധ്യമത്തിലൂടെ കണ്ടപ്പോള്‍ വിശ്വസിച്ചില്ല. ഇന്നിതാ നേരിട്ട് അനുഭവിച്ചിരിക്കുന്നു ! സ്വര്‍ണം വാങ്ങി കൈവശം വച്ചിട്ടുള്ള എല്ലാപേരും, പ്രത്യേകിച്ചും പുറത്ത് കവറിങ്ങ് ഉള്ള മോഡല്‍ ആഭരണങ്ങള്‍ ആണെങ്കില്‍, നിങ്ങളുടെ ആഭരണങ്ങള്‍ നന്നായി ഒന്നു പരിശോധിപ്പിക്കുക.
ഇനി വാങ്ങുന്നവരും ജാഗ്രതൈ…. കല്യാണ്‍ ജൂവലറിയുടെ സ്വര്‍ണമെങ്കില്‍ ഏറ്റവും സൂക്ഷിക്കുക… മറ്റു പ്രമുഖ ജൂവലറികളും ഇത്തരത്തിലുള്ള നീചമായ രഹസ്യ തട്ടിപ്പ് നടത്തുന്നുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സാധാരണക്കാരായ നമ്മള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ്, കൊടും ചതിയിലൂടെ തട്ടിച്ചെടുക്കുവാന്‍ ഒരു മടിയുമില്ലാത്ത കൊള്ളക്കാരായി തീര്‍ന്നിരിക്കുന്നു ഈ വമ്പന്‍ പണച്ചാക്കുകള്‍…! ഹോ…. ഭയങ്കരം !
ഇതു സംബന്ധിച്ചുള്ള ബില്ലും, ആഭരണത്തിന്റെ ഫോട്ടോയും ഇതോടൊപ്പം നല്‍കുന്നു. ഈ ബില്ലിലെ രണ്ടാമത്തെ ആഭരണത്തില്‍ ആണ് പറ്റിപ്പ് നടന്നത്. മേല്‍ പറഞ്ഞ പ്രത്യേക മോഡല്‍ ആണ് ഈ ആഭരണം.
https://www.facebook.com/Malayalivartha