പൂജപ്പുരയില്‍ പോസ്റ്റ് ഓഫീസില്‍ വൻ തീപിടുത്തം. ഫയലുകളും രേഖകളും കത്തി നശിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

പൂജപ്പുരയില്‍ പോസ്റ്റ് ഓഫീസില്‍ വൻ തീപിടുത്തം. ഫയലുകളും രേഖകളും കത്തി നശിച്ചു. ഇന്ന് രാവിലെ ഒന്‍പതോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. പോസ്റ്റ് ഓഫീസിന് തീപിടിച്ച വിവരം നാട്ടുകാരാണ് ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാകം തീപിടിത്തത്തിന് കാരണമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ നിഗമനം. പോസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള അനക്‌സിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് തീ പടർന്ന് പിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha