മുൻ രഞ്ജി ക്യാപ്റ്റൻ രോഹൻ പ്രേമിനെതിരെ കേസ്; നടപടി വ്യജരേഖയുണ്ടാക്കി ജോലി സമ്പാദിച്ചതിന്

വ്യാജരേഖയുണ്ടാക്കി ജോലി നേടിയ മുൻ രഞ്ജി ക്യാപ്റ്റൻ രോഹൻ പ്രേമിനെതിരെ പോലീസ് കേസെടുത്തതായി റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് രോഹനെ ജോലിയിൽ നിന്നും പുറത്താക്കി.
2015 ൽ ബി കോം ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എജിഎസ് ഓഫീസിൽ ഓഡിറ്ററായി രഞ്ജി മുൻ ക്യാപ്റ്റൻ ജോലിയ്ക്ക് കയറിയത്. ഇതിനു ശേഷം എജിഎസ് ഓഫീസിൽ നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി സംബന്ധിച്ച ഒരു കത്തെഴുതിയിരുന്നു. എന്നാൽ ഇങ്ങനെ ഒരു വിദ്യാർഥി ഇവിടെ പഠിക്കുകയോ ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റ് ഇവർ നൽകിയിട്ടോ ഇല്ലെന്നായിരുന്നു മറുപടി ലഭിച്ചത്.
തുടർന്ന് രോഹനോട് എജിഎസ് ഓഫീസിൽ നിന്നും വിശദീകരണം നല്കാൻ അറിയിച്ചിരുന്നു. എന്നാൽ മറുപടി നൽകാതെ സമയ നീട്ടി ചോദിക്കുകയായിരുന്നു രോഹൻ ചെയ്തത്. ഇതിൽ സംശയം തോന്നിയതിനെത്തുടർന്നാണ് റോഹനെ സർവീസിൽ നിന്നും പിരിച്ചു വിടുകയുണ്ടായത്.
അതോടൊപ്പം തന്നെ എജിഎസ് ഓഫീസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പോലീസ് രോഹനെതിരെ കേസെടുത്തു. വ്യജരേഖ ചമച്ചതിനും, വഞ്ചനക്കുറ്റത്തിനുമാണ് രോഹനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























