Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

സംസ്ഥാനത്ത് സൈബര്‍, എ.ടി.എം തട്ടിപ്പുകള്‍ വര്‍ധിക്കുന്നു... ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനവും ആളുകളുടെ അജ്ഞതയും മുതലാക്കിയാണ് ഇത്തരം തട്ടിപ്പുകളെന്ന് ക്രൈംബ്രാഞ്ച്; തട്ടിപ്പ് കേസുകളില്‍ പ്രതികളെ പിടികൂടാനോ പണം തിരികെ ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ല

30 MARCH 2018 09:31 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സൈബര്‍, എ.ടി.എം തട്ടിപ്പുകള്‍ പെരുകുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനവും ആളുകളുടെ അജ്ഞതയും മുതലാക്കിയാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇത്തരം തട്ടിപ്പ് കേസുകളില്‍ പ്രതികളെ പിടികൂടാനോ പണം തിരികെ ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം. തട്ടിപ്പുകളിലേറെയും നടന്നിട്ടുള്ളത് വിദേശത്തുനിന്നാണ്.

സൈബര്‍ കുറ്റകൃത്യങ്ങളുടെയും എ.ടി.എം തട്ടിപ്പുകളുടെയും എണ്ണം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തട്ടിപ്പുകളിലൂടെ കോടികളാണ് നഷ്ടപ്പെട്ടിട്ടുള്ളതും. ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് നടക്കുമ്പോള്‍ മറുവശത്ത് കൂടുതല്‍പേര്‍ കബളിപ്പിക്കലിന് വിധേയമാകുകയാണ്.

2013 മുതല്‍ സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പരിശോധിക്കുമേ്ബാള്‍ കാര്യമായ വര്‍ധനയാണുണ്ടാകുന്നത്. 2016ല്‍ 278 സൈബര്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞവര്‍ഷം 300ഉം ഈ വര്‍ഷം മാര്‍ച്ച് ആദ്യവാരം വരെയുള്ള കണക്ക് പ്രകാരം 60ഉം ആണ്. 2016ല്‍ 79ഉം കഴിഞ്ഞവര്‍ഷം 81ഉം ഈവര്‍ഷം മാര്‍ച്ച് ആദ്യവാരം വരെ 31ഉം എ.ടി.എം തട്ടിപ്പ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള തട്ടിപ്പുകളാണ് ഇതിലേറെയും.

പലരും ഇത്തരം തട്ടിപ്പിന് വിധേയമാകുന്നുണ്ടെങ്കിലും പരാതിപ്പെടാറില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. എ.ടി.എം, ഒ.ടി.പി തട്ടിപ്പുകള്‍ തടയുന്നതിന് യൂസര്‍നെയിം, പാസ്‌വേര്‍ഡ് ഉള്‍പ്പെടെ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറരുതെന്ന് നിര്‍ദേശം നല്‍കിയിട്ടും പാലിക്കപ്പെടാത്തതാണ് തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എ.ടി.എം കൗണ്ടറുകള്‍തന്നെ നശിപ്പിച്ചുള്ള പണം കൊള്ളയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (5 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (5 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (6 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (6 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (7 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (9 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (9 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (10 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (10 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (10 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (10 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (11 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (11 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (12 hours ago)

Malayali Vartha Recommends