Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രജിസ്റ്റര്‍ ചെയ്യാത്ത ഒരു ശിശു സംരക്ഷണ സ്ഥാപനത്തിനും ഇനി മുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല; രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളുടെ മേധാവികള്‍ക്കെതിരെ പിഴ, തടവ് എന്നിവ ഉള്‍പ്പെടെയുള്ള നടപടികളും വരും

30 MARCH 2018 09:42 AM IST
മലയാളി വാര്‍ത്ത

ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ മുമ്പാകെ മാര്‍ച്ച് 31നകം രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കാത്ത സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സ്ഥാപനങ്ങള്‍ നടത്തുന്ന അനാഥാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു ശിശു സംരക്ഷണ സ്ഥാപനത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതല്ല. മാത്രമല്ല ഈ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കെതിരെ പിഴ, തടവ് എന്നിവ ഉള്‍പ്പെടെയുള്ള നിയമം അനുശാസിക്കുന്ന പ്രകാരമുള്ള നടപടികളും സ്വികീരിക്കുന്നതാണ്.

കേന്ദ്രസര്‍ക്കാരിന്റെ 2015ലെ ജുവനല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ടിലെ സെക്ഷന്‍ 41 പ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ ശിശുസംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31 നകം രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. രജിസ്‌ട്രേഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ഹൈക്കോടതിയും ഉത്തരവിട്ടത്. മാത്രവുമല്ല രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു കേന്ദ്രസഹായവും ലഭ്യമാകില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വനിതാ ശിശുവികസന മന്ത്രി മനേക ഗാന്ധിയും വ്യക്തമാക്കിയിരുന്നു. ജെ.ജെ. ആക്ട് പ്രകാരം കുട്ടികളുടെ സംരക്ഷണത്തിനാണ് പ്രാധാന്യം. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് മാത്രം മാറിനില്‍ക്കാനോ വിട്ടുവീഴ്ച വരുത്താനോ കഴിയില്ല.

ജെ.ജെ. ആക്ട് കേന്ദ്ര നിയമമാണെങ്കിലും അതിലെ ചട്ടങ്ങളുണ്ടാക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ അഭിപ്രായങ്ങളും കൂടി പരിഗണിക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. അതിനാല്‍ എല്ലാ ശിശു സംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31 നകം തന്നെ അപേക്ഷ സമര്‍പ്പിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (17 minutes ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (26 minutes ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (30 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (49 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (1 hour ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (1 hour ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (2 hours ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (3 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (3 hours ago)

Malayali Vartha Recommends