Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ദിലീപും പള്‍സര്‍ സുനിയും ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍; നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നും ആവശ്യമായ തെളിവുകള്‍ നല്‍കാമെന്നും അടുത്ത ബന്ധുമുഖേന റിമാന്‍ഡ് പ്രതി; ഈ വാദം തെളിക്കാനായി പോലീസും

30 MARCH 2018 08:45 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വന്‍ വഴിത്തിരിവ്. നടന്‍ ദിലീപും പള്‍സര്‍ സുനിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയെത്തുടര്‍ന്നാണു നടി ആക്രമിക്കപ്പെട്ടതെന്നാണു റിമാന്‍ഡ് പ്രതി പോലീസിനെ അറിയിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചു കഴിഞ്ഞു.

സംഭവത്തില്‍ ഗൂഢാലോചനാക്കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഇതു തെളിയിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു പോലീസ്. ഗൂഢാലോചന തെളിയിക്കുക പ്രയാസമാണെന്ന തിരിച്ചറിവില്‍, ദിലീപിനെതിരേ ശക്തമായ തെളിവുകളാണു പോലീസ് തേടിയിരുന്നത്.

ദിലീപും സുനിയും തമ്മില്‍ പലയിടങ്ങളിലും കൂടിക്കാഴ്ച നടത്തിയെന്നും അതിനു സാക്ഷികളും ഉണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ തെളിവുകള്‍ ദുര്‍ബലമാണെന്നായിരിക്കും പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ മുനയൊടിക്കാന്‍ കഴിയുന്നതാണു പുതിയ വെളിപ്പെടുത്തലെന്നു വിലയിരുത്തപ്പെടുന്നു.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നും ആവശ്യമായ തെളിവുകള്‍ നല്‍കാമെന്നുമാണു അടുത്ത ബന്ധുമുഖേന റിമാന്‍ഡ് പ്രതി അറിയിച്ചിട്ടുള്ളത്. ക്വട്ടേഷന്റെയും ഗൂഢാലോചനയുടെയും വിശദാംശങ്ങള്‍ െകെവശമുണ്ട്. ഇത് കോടതിക്കു നല്‍കാനും തയാറാണ്. എന്നാല്‍, കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട പ്രതികളിലൊരാളാണു ഈ തുറന്നുപറച്ചിലിനു പിന്നില്‍.

അതുകൊണ്ടു തന്നെ വെളിപ്പെടുത്തലിന്റെ ഗുണം എത്രത്തോളം ലഭിക്കുമെന്നതു സംബന്ധിച്ച് അന്വേഷണ സംഘത്തിന് ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയേക്കും. രണ്ടാം പ്രതി മാര്‍ട്ടിനെ വരുതിയില്‍ നിര്‍ത്താന്‍ ദിലീപ് തന്ത്രപൂര്‍വം ശ്രമിക്കുന്നതായും പ്രോസിക്യൂഷന്‍ സൂചന നല്‍കുന്നു.

പ്രതികളിലൊരാളെ ദിലീപിന് അനുകൂലമാക്കിയാല്‍ കേസ് ദുര്‍ബലമാകുമെന്നു പ്രതിഭാഗം കരുതുന്നു. മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, രമ്യാ നമ്പീശന്‍ എന്നിവര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണു നടിയെ ആക്രമിച്ച കേസെന്നും ഇതില്‍ ദിലീപിനു യാതൊരു പങ്കുമില്ലെന്നും മാര്‍ട്ടിന്‍ കോടതിവളപ്പില്‍ വിളിച്ചു പറഞ്ഞതും ഇതു സാധൂകരിക്കുന്നതാണെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (12 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (24 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (36 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (6 hours ago)

Malayali Vartha Recommends