സിന്‍ജോമോന്‍ മരിച്ച ദിവസം രക്തംപുരണ്ട വസ്ത്രങ്ങളും കാശുമായാണ് വീട്ടിലെത്തിയത്: ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി: തന്റെ ഭർത്താവാണ് സിന്‍ജോമോനെ കൊന്നതെന്ന വെളിപ്പെടുത്തലുമായി യുവതി

പത്തനംതിട്ട അത്തിക്കയം സ്വദേശി സിന്‍ജോമോനെ തന്റെ ഭർത്താവാണ് കൊന്നതെന്ന വെളിപ്പെടുത്തലുമായി യുവതി. റാന്നി സ്വദേശിയായ ശ്രീനിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഭര്‍ത്താവായ ജോബി സിന്‍ജോമോന്‍ മരിച്ച ദിവസം രക്തംപുരണ്ട വസ്ത്രങ്ങളും കാശുമായാണ് വീട്ടിലെത്തിയതെന്നും ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ശ്രീനി പറയുന്നു. സിന്‍ജോമോന്‍ മരിച്ചതിന്റെ അടുത്ത ദിവസങ്ങളിൽ ചില ആളുകൾ കാശിന്റെ ഷെയര്‍ ചോദിച്ച് എത്തിയിരുന്നെന്നും യുവതി പറഞ്ഞു. എന്നാൽ ഈ വെളിപ്പെടുത്തൽ എത്രത്തോളം വിശ്വസനീയമാണെന്ന് പോലീസ് സ്ഥീരീകരിച്ചിട്ടില്ല.
കഴിഞ്ഞ തിരുവോണത്തലേന്ന് കാണാതായ സിന്‍ ജോമോനെ പിറ്റേന്ന് വീടിന് സമീപമുള്ള ജലനിരപ്പ് താഴ്ന്ന കുളത്തില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടക്കത്തിലെ വെള്ളത്തില്‍ വീണുള്ള അപകട മരണമെന്നാണ് പൊലീസ് അവകാശപ്പട്ടത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് വീട്ടുകാരും നാട്ടുകാരും രംഗത്തെത്തിയിരുന്നു.

https://www.facebook.com/Malayalivartha

























