Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കല്യാണ ഫോട്ടോകളില്‍ മോര്‍ഫ് ചെയ്ത് നീലച്ചിത്രമുണ്ടാക്കിയ എഡിറ്റിംഗ് വീരൻ ഇപ്പോഴും കാണാമറയത്ത്; ബിബീഷ് മോർഫിംഗ് കലാപരിപാടികൾ തുടങ്ങിയത് അഞ്ച് വർഷങ്ങൾക്ക് മുമ്പ്: മോര്‍ഫ് ചെയ്ത ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയിൽ ഒരു ഗ്രാമത്തിലെ മുഴുവൻ നവവധുമാർ!

31 MARCH 2018 10:01 AM IST
മലയാളി വാര്‍ത്ത

വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ശേഖരിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റി ഭീഷണിപ്പെടുത്തുന്ന സ്റ്റുഡിയോ ജീവനക്കാരനെ കണ്ടെത്താനാവാതെ പൊലീസ്. വടകര സദയം എന്ന സ്റ്റുഡിയോയിലെ ജീവനക്കാരനായിരുന്ന ബിബീഷായിരുന്നു ഇതിന് പിന്നില്‍. സ്ഥാപന ഉടമകള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ബിബീഷിനെ ഇവര്‍ സംരക്ഷിച്ചിരുന്നതായി സൂചനയുണ്ട്. ബിബീഷിന്റെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിനുള്ളില്‍ ആരുടെയൊക്കെ ചിത്രങ്ങള്‍ ഉണ്ടെന്ന ആശങ്ക വടകരക്കാരെ വെട്ടിലാക്കുന്നുണ്ട്. വൈക്കിലശ്ശേരി, മലോല്‍മുക്ക് നിവാസികള്‍ പ്രതിഷേധം തുടരുകയാണ്.

മോര്‍ഫിങ് നടത്തിയ വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ കൈവേലി സ്വദേശി ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ പൊലീസ് കണ്ടെത്തിയത് 46,000-ത്തോളം ചിത്രങ്ങളാണ്. ഇതില്‍ മോര്‍ഫിങ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ നൂറുകണക്കിന് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കല്യാണ വീഡിയോകളില്‍ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഇവ.

സ്ഥാപനഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. ബിബീഷിനെ കുടുക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇത് പുറത്തുവിട്ടത്. എന്നാല്‍ ഈ ഫോട്ടോ പുറത്തുവന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. പൊലീസ് റെയ്ഡില്‍ ഫോട്ടോ കണ്ടെത്തിയ വിവരം പുറത്തുവന്നതോടെ ആശങ്ക കൂടി. നാട്ടുകാര്‍ പ്രതിഷേധവുമായെത്തി.

ഉടമകളെയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഏഴുമാസം മുമ്ബുതന്നെ ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുണ്ടെന്ന് സ്ഥാപനഉടമകള്‍ക്ക് മനസ്സിലായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, എഡിറ്റിങ്ങില്‍ മിടുക്കനായതിനാല്‍ ബിബീഷിനെതിരേ നടപടിയെടുത്തില്ല. ഇതിനുശേഷവും ഇയാള്‍ മോര്‍ഫിങ് തുടര്‍ന്നപ്പോള്‍ നിയന്ത്രിക്കാന്‍ ഉടമകള്‍ തയ്യാറായില്ലെന്നാണ് ആരോപണം. സംഭവം പുറത്തായത് ബിബീഷ് ഈ സ്ഥാപനത്തില്‍നിന്ന് പുറത്തുപോയി മറ്റൊരു സ്റ്റുഡിയോ തുറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ്. ഇതിന് പിന്നില്‍ ഉടമകള്‍ക്ക് പങ്കുണ്ടോയെന്ന സംശയവും സജീവമാണ്. ഏതായാലും കേസില്‍ ഉടമകളും കുടുങ്ങുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

പ്രദേശത്തെ സര്‍വകക്ഷിസംഘമാണ് ആദ്യം വിഷയത്തില്‍ ഇടപെട്ടത്. ഇവര്‍ ബിബീഷ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോള്‍ വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശത്തെ ഒട്ടേറെ സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടു. തുടര്‍ന്ന് ഡിസ്‌ക് പൊലീസിന് കൈമാറി. അപ്പോഴേക്കും ബിബീഷ് മുങ്ങി. പിന്നാലെ, സ്ഥാപനഉടമകളും ഒളിവില്‍പ്പോയി. ഇവരെ കണ്ടെത്താന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ട് അഞ്ചുദിവസം കഴിഞ്ഞു. മോര്‍ഫ് ചെയ്ത ചിത്രങ്ങളുടെ ശേഖരം ബിബീഷിന്റെ കൈവശവും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത് ദുരുപയോഗം ചെയ്യപ്പെടുമേയെന്നും ആശങ്കയുണ്ട്. ഇതുവരെ ചിത്രങ്ങള്‍ പുറത്തുപോയിട്ടില്ലെന്നാണ് പൊലീസ് നിലപാട്. ഫോട്ടോകള്‍ അശ്ളീലസൈറ്റുകളിലും മറ്റും അപ് ലോഡ് ചെയ്ത് ഇയാള്‍ സാമ്ബത്തികനേട്ടം ഉണ്ടാക്കിയിട്ടുണ്ടാകാം എന്നാണ് വിലയിരുത്തല്‍.

ബിബീഷിനെ പിടികിട്ടിയാലേ ഇതുസംബന്ധിച്ച്‌ വ്യക്തത വരുത്താനാകൂ. കേസ് പൊലീസില്‍ എത്താന്‍ വൈകിയതോടെയാണ് ഇയാള്‍ മുങ്ങിയതെന്നാണ് പൊലീസ് നിലപാട്. ഇയാളുടെ ഭാര്യവീടായ ഇടുക്കിയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരത്ത് ബന്ധുക്കള്‍ ഉള്ളതായ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഈ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്. അഞ്ചുവര്‍ഷം മുമ്പാണ് ബിബീഷ് സദയം സ്റ്റുഡിയോയില്‍ ജോലിക്കെത്തിയത്. അന്നുമുതല്‍ മോര്‍ഫിങ്ങും തുടങ്ങി.

അതിനു മുമ്ബുള്ള വിവാഹ വീഡിയോകളും മോര്‍ഫിങ്ങിനായി ഉപയോഗപ്പെടുത്തിയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പത്ത് സ്ത്രീകളാണ് ഇതുവരെ പരാതി നല്‍കിയത്. ബിബീഷിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്തോറും വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശവാസികളുടെ ആശങ്കയേറുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (11 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (23 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (35 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (6 hours ago)

Malayali Vartha Recommends