വിഷാദരോഗത്തിനുള്ള ചികിത്സയ്ക്ക് എത്തിയപ്പോൾ നഷ്ടമായത് എന്റെ ഭാര്യയെ... ലീഗയുടെ ഭർത്താവ് ആൻഡ്രൂസിനെ മാനസികനില തകരാറിലായ നിലയിൽ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു... മരുന്നുകൾ കഴിക്കില്ലെന്നും കഴിപ്പിക്കാൻ ശ്രമിച്ചാൽ പിന്നെ സംഭവിക്കുന്നത് മറ്റൊന്ന്; അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരെ വിരട്ടി ആൻഡ്രൂസ്

തിരുവനന്തപുരം പോത്തൻകോട് വിഷാദരോഗത്തിനുള്ള ആയുർവേദ ചികിത്സയ്ക്ക് എത്തിയ ലീഗ കോവളം കാണാനിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്തതിൽ മനംനൊന്ത് ലിത്വാനിയക്കാരിയായ ലീഗയുടെ ഭർത്താവ് ആൻഡ്രൂസ്. കഴിഞ്ഞ ദിവസം മാനസികനില തകരാറിലായ നിലയിൽ മെഡിക്കൽ കോളേജിൽ ആംഡ്‌റൂസിനെ അഡ്മിറ്റ് ചെയ്തു.
അക്രമാസക്തനായ ഇയാളെ വ്യാഴാഴ്ച രാത്രി രണ്ടോടെ വിഴിഞ്ഞം പൊലീസാണ് അത്യാഹിത വിഭാഗത്തിലെത്തിച്ചത്. മെഡിക്കൽ കോളേജിലെ മരുന്നുകൾ കഴിക്കില്ലെന്നും കഴിപ്പിക്കാൻ ശ്രമിച്ചാൽ എംബസിയിൽ പരാതിപ്പെടുമെന്നും അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരെ വിരട്ടുകയാണിയാൾ.
ഒന്നാം വാർഡിൽ അഡ്മിറ്റ് ചെയ്ത അയർലൻഡുകാരനായ ആൻഡ്രൂസിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11ന് വിഴിഞ്ഞം ചൊവ്വരയിലെ റിസോർട്ടിലെത്തിയ ആൻഡ്രൂസ് അക്രമാസക്തനായി റസ്റ്റോറന്റ് ജീവനക്കാരെ മർദ്ദിക്കുകയും ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. മദ്യപിച്ചിരുന്നതായും ജീവനക്കാർ പറയുന്നു.
വിവരമറിഞ്ഞെത്തിയ വിഴിഞ്ഞം പൊലീസിനെ ആയുധങ്ങൾ കാട്ടി തടഞ്ഞു. അരമണിക്കൂറിന് ശേഷമാണ് ഇയാളെ പൊലീസ് കീഴ്പ്പെടുത്തിയത്. ലീഗയെ കണ്ടെത്താൻ തീരദേശത്തെ ഏതാനും ചെറുപ്പക്കാർ ജ്വാല എന്ന കർമ്മസമിതി രൂപീകരിക്കുകയും ഇതിന്റെ പ്രവർത്തനങ്ങൾക്കായി ആൻഡ്രൂസ് ധാരാളം പണം ചെലവിടുകയും ചെയ്തിരുന്നു.
ലീഗയുടെ ഫോട്ടോ ഇയാൾ തിരുവനന്തപുരത്തും കൊല്ലത്തുമുള്ള പ്രധാന വീഥികൾ തോറും പതിപ്പിച്ചിരുന്നു. വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. പോത്തൻകോട് ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഈ മാസം 14നാണ് ലീഗ അപ്രത്യക്ഷയായത് സഹോദരി ഇലീസിനൊപ്പമാണ് ലീഗ കേരളത്തിലെത്തിയത്. കുളച്ചലിൽ കണ്ടെത്തിയ വിദേശ വനിതയുടെ മൃതദേഹം ലീഗയുടേതാണെന്ന് സംശയിച്ചിരുന്നു.
എന്നാൽ അത് തെളിയിക്കപ്പെട്ടിട്ടില്ല. ലീഗയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഡി.സി.പി ജി. ജയദേവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട് ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. അനിൽകുമാറാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
https://www.facebook.com/Malayalivartha

























