കടല്‍ത്തീരത്ത് അഴുകിയനിലയില്‍ കണ്ടെത്തിയ ആ സ്ത്രീ ആര്? മരണ കാരണം കൊലപാതകമോ ആത്മഹത്യയോ? ഉത്തരം കിട്ടാതെ പോലീസ്

കുമ്പള ഷിറിയ കോസ്റ്റല്‍ പോലീസ് പരിധിയില്‍ കടല്‍തീരത്ത് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടെതാണ് എന്ന് ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം മുതല്‍ ബജ്‌പെ വരെ അന്വേഷണം നടത്തി എങ്കിലും മരിച്ചത് ആരാണ് എന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനു വൈകുന്നേരം 3.30 നായിരുന്നു പൂര്‍ണ്ണമായും അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചതു പുരുഷനാണോ സ്ത്രീയാണോ എന്നു പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നു മരിച്ചത് 28 വയസ് പ്രായമുള്ള യുവതിയാണ് എന്നു തിരിച്ചറിഞ്ഞു. ഒരു തവണ പ്രസവിച്ച യുവതിയാണു മരിച്ചത് എന്നും പോസ്റ്റമോര്‍ട്ട്ത്തില്‍ നിന്നു മനസിലായിട്ടുണ്ട്. മുടിയോ ആന്തരീക അവയവങ്ങളോ ഇല്ലായിരുന്നു. മൃതദേഹത്തിനു താടിയെല്ലും നഷ്ട്ടപ്പെട്ടിരുന്നു. ശ്വാസകോശത്തില്‍ മണല്‍ കയറിട്ടുള്ളതിനാല്‍ മുങ്ങിമരണമാണ് എന്ന നിഗമനത്തിലാണു പോലീസ്.
മുക്കി കൊന്നതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. മൃതദേഹം 15 ദിവസം മുതല്‍ ഒരു മാസം വരെ പഴക്കമുള്ളതാണ് എന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നു വ്യക്തമാക്കുന്നു. കേരള, തമിഴ്‌നാടു സംസ്ഥനങ്ങളില്‍ നിന്ന് ഏതെങ്കിലും സ്ത്രീകളെ കാണാതായിട്ടുണ്ടോ എന്ന അന്വേഷണത്തിലാണു പോലീസ്. മരച്ചത് ആരാണ് എന്നു തിരിച്ചറിഞ്ഞാല്‍ മാത്രമേ കൂടുതല്‍ അന്വേഷണം സാധ്യമാകു. മൃതദേഹത്തിന്റെ ഡിഎന്‍എ സാമ്പിളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























