സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന 12കാരിയായ മകളെ അമ്മ തൃശൂരിലേക്ക് കൊണ്ടുപോയി: വടക്കാഞ്ചേരിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു: കാമുകനെ വിളിച്ചുവരുത്തിയശേഷം ചെയ്തത്...

12 വയസുകാരിയായ മകളെ കാമുകനെക്കൊണ്ട് ബലാത്സംഗം ചെയ്യാൻ കൂട്ടുനിന്ന അമ്മ പിടിയിലായി. സംഭവത്തിൽ കാന്തല്ലൂർ സ്വദേശിയായ സ്ത്രീയെയും കാമുകൻ തൃശൂർ പൂമംഗലം ഇടക്കുളം വലിയവീട്ടിൽ ചന്തു എന്ന സന്തോഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ ചോദിച്ചപ്പോഴാണ് കുട്ടി സംഭവം വിവരിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിലും ചൈൽഡ് ലൈനിലും അറിയിക്കുകയായിരുന്നു. ജനുവരി 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മറയൂരിലെ ഒരു സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ് കുട്ടി. ജനുവരി 28ന് ഹോസ്റ്റലിൽനിന്നും അമ്മ മകളെ തൃശൂരിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ വടക്കാഞ്ചേരിയിലെ ഒരു ലോഡ്ജിൽ മുറിയെടുക്കുകയും ചെയ്തു. ശേഷം കാമുകൻ സന്തോഷിനെ വിളിച്ചുവരുത്തുകയായിരുന്നു. തൃശൂരിൽ ഹോം നഴ്സായി ജോലി ചെയ്യുകയാണ് 32കാരിയായ അമ്മ. വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ ഈ സ്ത്രീ അടുത്ത വീട്ടിൽ താമസിച്ചിരുന്ന സന്തോഷുമായി അടുപ്പത്തിലാകുകയായിരുന്നു. രണ്ട് പേർക്കുമെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha