Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സൗദിയില്‍ റിയാലിറ്റി ഷോയ്ക്കിടെ അവതാരകന്‍ പറഞ്ഞ വാര്‍ത്ത കേട്ട് യുവാവ് അലറി വിളിച്ചു; എന്നിട്ടും യുവാവിനോട് കാണിച്ച ക്രൂരത...

02 APRIL 2018 09:20 AM IST
മലയാളി വാര്‍ത്ത

ടിവി പരിപാടിക്കിടെ പിതാവ് മരിച്ച വാര്‍ത്ത അറിഞ്ഞ മകന്‍ ഞെട്ടിത്തരിച്ചു. തെറ്റായ റേറ്റിംഗ് തന്ത്രത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ചാനല്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. സൗദിയിലെ ബെദയ ടിവി ചാനലില്‍ അരങ്ങേറുന്ന ഒരു റിയാലിറ്റി ഷോയ്ക്കിടെയാണ് ഈ അത്യന്തം നിരാശജനകമായ സംഭവങ്ങള്‍ അരങ്ങേറിയത്.

റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ ഒരു യുവാവിന്റെ പിതാവാണ് മരണമടഞ്ഞത്. പരിപാടി നടക്കുന്നതിനിടെ പിതാവ് മരിച്ചെന്ന് അറിയുമ്‌ബോള്‍ ഒരു മകന്‍ കാണിക്കുന്ന വികാര പ്രകടനങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ടെലികാസ്റ്റ് ചെയ്യാനായിരുന്നു പരിപാടിയുടെ അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

ക്യാമറയ്ക്ക് മുന്‍പില്‍ നിന്ന് അവതാരകന്‍ യുവാവിനെ ഒരു കൈ കൊണ്ട് മുറുകെ പിടിച്ച് ഈ ദുഖ വാര്‍ത്ത അറിയിച്ചു. എന്നാല്‍ താന്‍ കേട്ട കാര്യം വിശ്വാസിക്കാന്‍ പോലുമാകാതെ യുവാവ് വേദിയില്‍ കൂടി എന്തു ചെയ്യണമെന്നറിയാതെ നിലവിളിച്ചു. അവസാനം മനസ്സ് തകര്‍ന്ന് കരയുവാന്‍ തുടങ്ങി . ഈ ഭാഗം ടെലികാസ്റ്റ് ചെയതതോട് കൂടി നിരവധി പേരാണ് ചാനലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

മനുഷ്യന്റെ വികാരങ്ങളെയും വേദനകളെയും ചാനല്‍ ചൂഷണം ചെയ്ത് തങ്ങളുടെ റേറ്റിംഗിന് ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് സമൂഹ മാധ്യമത്തില്‍ കൂടി നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ചാനല്‍ ഉടമ തന്നെ പരിപാടി ടെലികാസ്റ്റ് ചെയ്തതിന് ജനങ്ങളോട് മാപ്പ് പറഞ്ഞ് രംഗത്തെത്തി.

ഇത്തരത്തിലുള്ള രംഗങ്ങള്‍ വെറും മണ്ടത്തരം നിറഞ്ഞ പെരുമാറ്റങ്ങളാണെന്നും ജനങ്ങളുടെ വികാരങ്ങള്‍ക്കും വേദനകളേയും ബഹുമാനിക്കപ്പെടേണ്ടതാണെന്നും ചാനല്‍ മേധാവി പറഞ്ഞു. പരിപാടിയുടെ അണിയറ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends