Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ചെങ്ങന്നൂരില്‍ രണ്ടാംഘട്ടം പിന്നിടുമ്പോഴും ബി.ജെ.പിക്കുള്ളിലെ തമ്മിലടി അവസാനിക്കുന്നില്ല;ബി.ഡി.ജെ.എസ് അടുക്കുന്നുമില്ല

02 APRIL 2018 11:07 AM IST
മലയാളി വാര്‍ത്ത

ചെങ്ങന്നൂരില്‍ രണ്ടാംഘട്ടം പിന്നിടുമ്പോഴും ബി.ജെ.പിക്കുള്ളിലെ തമ്മിലടി അവസാനിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തിലധികം വോട്ട് നേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ള കേന്ദ്ര, സര്‍ക്കാരിന്റെ കീഴില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചു കൊണ്ട് വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പരിപാടികളും കോടികള്‍ ഒഴുക്കി കൊണ്ടുള്ള പ്രചാരണ കോലാഹലങ്ങളും അനുകൂലമായ സാഹചര്യങ്ങള്‍ ഏറെ സൃഷ്ടിക്കപ്പെട്ടിട്ടും പ്രചരണ രംഗത്ത് ബിജെപിക്ക് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തത് ഇത് കൊണ്ടാണ്. എന്‍ഡിഎ മുന്നണിയിലേയും പാര്‍ട്ടിയിലേയും ആഭ്യന്തര പ്രശ്‌നങ്ങളാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

യുഡിഎഫും എല്‍ഡിഎഫും പ്രചരണ രംഗത്ത് ഏറെ മുന്നില്‍ എത്തിയിട്ടും എന്‍ഡിഎയുടെ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാന്‍ പോലും ബിജെപിക്കായിട്ടില്ല.സ്ഥനാര്‍ത്ഥിയായ പി.എസ് ശ്രീധരന്‍പിള്ള ബിജെപി പ്രവര്‍ത്തകരെ മാത്രം ഒപ്പം കൂട്ടി പ്രചരണം നടത്തേണ്ട അവസ്ഥയിലാണ്. മുന്നണിയിലെ പ്രമുഖ കക്ഷിയായ ബിഡിജെഎസ് തുടരുന്ന നിസംഗതയാണ് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം നല്‍കാത്തതും ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ വാഗ്ദാനം ചെയ്തിരുന്ന സ്ഥാനങ്ങള്‍ ബിജിപി സംസ്ഥാന നേതാക്കള്‍ തട്ടിയെടുത്തതും ഉള്‍പ്പടെ നിരവധി പ്രശ്‌നങ്ങളാണ് ഇരു പാര്‍ട്ടിക്കുമിടയിലുള്ളത്. ബിഡിജെഎസിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി നേതൃത്വം നേരിട്ടും ദൂതന്മാര്‍ മുഖേനയും ചര്‍ച്ചകള്‍ നടത്തിയെങ്കിലും തുഷാര്‍ ഇനിയും വഴങ്ങിയിട്ടില്ല. ഭൂരിപക്ഷ സമുദായത്തിന് നിര്‍ണ്ണായ സ്വാധീനമുള്ള ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ എന്‍എസ്എസ് കഴിഞ്ഞാല്‍ ശക്തമായ വോട്ട് ബാങ്കാണ് എസ്എന്‍ഡിപി. എസ്എന്‍ഡിപി യൂണിയന്റെ പ്രാദേശിക നേതൃത്വത്തിലെ ഭൂരിഭാഗം പേരും ബിഡിജെഎസിന്റെ സജീവ പ്രവര്‍ത്തകരാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ഇവര്‍ സജീവമായി ഇറങ്ങിയതാണ് സ്വപ്‌ന തുല്യമായ മുന്നേറ്റം നടത്താന്‍ ശ്രീധരന്‍പിള്ളക്ക് സഹായമായത്. ബിജെപി നേതൃത്വത്തിലുള്ളവര്‍ക്ക് സവര്‍ണ മനോഭാവമാണെന്ന ആരോപണവുമായി വെളളപ്പളളി നടേശന്‍ തന്നെ രംഗത്ത് വന്നത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.

ദേശീയതലത്തില്‍ ബിജെപിക്ക് ഒപ്പമുള്ള ശിവസേന നാലാം മുന്നണിയുമായി ചെങ്ങന്നൂരില്‍ എത്തുന്നത് ചെറിയ നിലയിലെങ്കിലും ബിജെപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കും. തീവ്ര സ്വഭാവമുള്ള ഹൈന്ദവ സംഘടനകളെ കൂട്ടുപിടിച്ച് ശിവസേന നടത്തുന്ന നീക്കങ്ങള്‍ ബിജെപി ക്യാമ്പിലെ നെഞ്ചിടിപ്പ് കൂട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പണമൊഴിക്കി പിടിച്ചു നില്‍ക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്.  ഈ നില തുടര്‍ന്നാല്‍ കേരളത്തില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയില്‍ കേന്ദ്രം നേതൃത്വം എണ്ണിയ ചെങ്ങന്നൂരില്‍ യാതൊരുവിധ ചലനവും സൃഷ്ടിക്കാന്‍ ബിജെപിക്ക് കഴിയാതെ വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends