Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...

ബാങ്കിനെ പറ്റിച്ച് പണം തട്ടിയ കേസില്‍ അമ്മയും മകനും പിടിയില്‍

02 APRIL 2018 11:30 AM IST
മലയാളി വാര്‍ത്ത

ബാങ്കിനെ പറ്റിച്ച് പണം തട്ടിയ കേസില്‍ ബാങ്ക് ജീവനക്കാരിയായ അമ്മയും കള്ളനോട്ട് കേസില്‍ മകനും പിടിയിലായി. പാലായിലെ സഹകരണ ബാങ്കിലെ അന്‍പതുലക്ഷം രൂപ കാണാതായ കേസിലാണ് പാല ഓലിക്കല്‍ മറിയാമ്മ(52) അറസ്റ്റിലായത്. ഇവര്‍ ഇതേ ബാങ്കിലെ കാഷ്യറായിരുന്നു. അതേസമയം പാലായിലെ സ്വകാര്യ ബാങ്കിന്റെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിലാണ് മറിയാമ്മയുടെ മകന്‍ അരുണ്‍ സെബാസ്റ്റ്യന്‍(29) പിടിയിലായത്.

പ്രതികള്‍ കരൂരിലും വേളാങ്കണ്ണിയിലും ഒളിവില്‍ താമസിച്ചു. കഴിഞ്ഞദിവസം എറണാകുളത്തെ ഒരു ഫ്‌ലാറ്റില്‍നിന്നാണ് പാലാ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജന്‍ കെ.അരമന, എസ്.ഐ.അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ഇരുവരെയും അറസ്റ്റുചെയ്തത്. ഒളിവില്‍ പോകാന്‍ പ്രതികളെ സഹായിച്ച അയര്‍ക്കുന്നം സുനിവിലാസ് സുരേഷ് (49), പയപ്പാര്‍ സ്വദശിയും പാലായിലെ ഓട്ടോ ഡ്രൈവറുമായ അനൂപ് ബോസ് എന്നിവരും അറസ്റ്റിലായി.

അരുണ്‍ പാലായില്‍ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്നു. ഇതിനുള്ള യന്ത്രം ഉപയോഗിച്ച് 2000 രൂപയുടെ കളര്‍ പകര്‍പ്പുകള്‍ എടുത്താണ് സ്വകാര്യബാങ്കിന്റെ കാഷ് ഡിപ്പോസിറ്റ് മെഷീനില്‍ നിക്ഷേപിച്ചത്. പണം നിക്ഷേപിച്ച ആളിന്റെ അക്കൗണ്ട് നമ്പര്‍ തിരിച്ചറിഞ്ഞാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എറണാകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ബാങ്കുകളില്‍ കള്ളനോട്ടുകള്‍ നിക്ഷേപിച്ചശേഷം രണ്ടുദിവസത്തിനുള്ളില്‍ തുല്യമായ തുക എ.ടി.എം. മുഖേന പിന്‍വലിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇങ്ങനെ വിവിധ ബാങ്കുകളില്‍നിന്ന് കള്ളനോട്ട് നിക്ഷേപിച്ച് അന്‍പതിനായിരം രൂപയോളം പിന്‍വലിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എ.ടി.എമ്മിലെ പഴയ സി.ഡി.എമ്മുകള്‍ക്ക് കള്ളനോട്ട് തിരിച്ചറിയുന്നതിന് പരിമിതികളുണ്ട്. എന്നാല്‍, പുതിയ മെഷീനുകളില്‍ കള്ളനോട്ടുകള്‍ തിരിച്ചറിയാനാകും. പാലായില്‍ സി.ഡി.എമ്മില്‍ കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞതാണ് തട്ടിപ്പ് കണ്ടെത്താന്‍ ഇടയാക്കിയത്.

അരുണ്‍, എറണാകുളത്ത് കംപ്യൂട്ടര്‍ സ്ഥാപനവും നടത്തുന്നുണ്ട്. കാഷ്യറായി ജോലിചെയ്യുന്ന പാലായിലെ ഒരു സഹകരണ ബാങ്കിന്റെ ലോക്കറില്‍നിന്ന് അന്‍പതു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് മറിയാമ്മ പിടിയിലായത്. ബാങ്ക് അധികൃതര്‍ പോലീസിന് പരാതി നല്കിയിരുന്നു. കള്ളനോട്ടു കേസില്‍ മകന്‍ പ്രതിയാണെന്ന് അറിഞ്ഞതോടെ മറിയാമ്മയും മുങ്ങി. തുടര്‍ന്ന്, ബാങ്ക് ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ പണം കുറവുള്ളതായി കണ്ടെത്തി. ഒരു വര്‍ഷത്തിനിടെ പല തവണയായാണ് പണം മാറ്റിയത്. സ്ഥിരം പരിശോധന നടത്തുന്നതില്‍ വീഴ്ച വരുത്തിയ മുതിര്‍ന്ന ജീവനക്കാരെ കേസില്‍ പ്രതിയാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (7 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (8 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (8 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (8 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (9 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (9 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (9 hours ago)

സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്  (10 hours ago)

ഈ വര്‍ഷത്തെ കീം പ്രവേശന പട്ടികയില്‍ മാറ്റമില്ല  (10 hours ago)

വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം  (11 hours ago)

വിപഞ്ചിക കേസ്: 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണം' – ഹർജിക്ക് കനത്ത തിരിച്ചടി; കുഞ്ഞിന്റെ കാര്യത്തിൽ നിയമപരമായ അവകാശം നിതീഷിന്: ഷാർജയിൽ സംസ്കരിച്ചാൽ എന്താണ് കുഴപ്പം? ഭർത്താവിനെ കക്ഷിയാക്കാൻ നിർദ്ദേശിച്ച  (11 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യം ന്യായമെന്ന് വി.മുരളീധരന്‍  (11 hours ago)

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...  (11 hours ago)

ആര് എന്തൊക്കെ പറഞ്ഞാലും ആ ഒരു നന്ദി ഇപ്പോഴും ഉണ്ട്: പ്രിയങ്ക കെ ബി ഗണേശ് കുമാറിനെ കുറിച്ച് പറഞ്ഞത്  (12 hours ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...  (12 hours ago)

Malayali Vartha Recommends