Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കെ.പി.സി.സി നേതൃനിരയിലേക്ക് യുവനേതാക്കള്‍ വരുന്നു; മുതിര്‍ന്ന നേതാക്കള്‍ക്ക് മറ്റ് സംസ്ഥാനങ്ങളുടെ ചുമതല നല്‍കും

02 APRIL 2018 11:47 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടിമാറ്റം വരുന്നു. നേതൃനിരയിലേക്ക് യുവാക്കളെ പ്രതിഷ്ഠിക്കുകയാണ് രാഹുലിന്റെ ആദ്യനടപടി. ഇതിന് മുന്നോടിയായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനെ മാറ്റും. പകരം മുപ്പത്തഞ്ച് - നാല്‍പ്പത് വയസുള്ളയാളെ കെ.പി.സി.സി അധ്യക്ഷനാക്കാനാണ് രാഹുല്‍ തീരുമാനിച്ചത്. ഇതിനെതിരെ കേരളത്തിലെ വന്ധ്യവയോധികരെല്ലാം കൈകോര്‍ത്തു. അങ്ങനെ നാല്‍പ്പതെന്നുള്ളത് രാഹുല്‍ അന്‍പത്തഞ്ചാക്കി ഉയര്‍ത്തി. വി.ഡി സതീശനെയും പി.സി വിഷ്ണുനാഥിനെയും പോലുള്ള നേതാക്കളെയെങ്കിലും തലപ്പത്ത് കൊണ്ടുവരാമെന്നുള്ള ആശ്വാസത്തിലാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി രാമചന്ദ്രനേയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് എടുത്തേക്കും. രാഹുല്‍ഗാന്ധി ഇത് സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്.

ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിവുള്ളത് യുവനേതൃത്വത്തിനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന് നന്നായി ആശയവിനിമയം നടത്താനാകുന്നതും യുവനേതാക്കളുമായാണ്. മാത്രമല്ല, അഴിമതിയിലും സ്വജനപക്ഷപാതത്തിലും യുവനിരയ്ക്ക് വലിയ താല്‍പര്യവുമില്ല. കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഈ രീതിയിലുള്ള മാറ്റമാണ് വരാന്‍ പോകുന്നത്. വര്‍ഷങ്ങളായി പാര്‍ട്ടിയിലും പാര്‍ലമെന്ററി തലത്തിലും ഒരേ പദവികള്‍ വഹിക്കുന്നവരെ ഉറപ്പായും മാറ്റും. ഇതില്‍ ഏറ്റവും വലിയ തിരിച്ചടി കിട്ടാന്‍ പോകുന്നത് രാജ്യസഭാ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും കെ.വി തോമസ് എം.പിക്കുമാണ്. സോണിയാഗാന്ധിയുടെ വിശ്വസ്ഥാരായിരുന്നു ഇരുവരും. പി.ജെ കുര്യന്റെ കാലാവധി താമസിക്കാതെ അവസാനിക്കും. സോണിയയുടെ വിശ്വസ്ഥരായവരെയൊന്നും രാഹുല്‍ അടുപ്പിക്കുന്നില്ല. എ.കെ ആന്റണിയുടെ കാര്യത്തില്‍ മാത്രമാണ് അതില്‍ അയവ് വരുത്തിയിരിക്കുന്നത്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതിയും ഗ്രൂപ്പ് പോരും സോളാര്‍ കേസും അടക്കം പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റി. അതിനാല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്ന നേതാക്കളെയാണ് രാഹുല്‍ നോട്ടമിട്ടിട്ടുള്ളത്. വി.ടി ബല്‍റാം, ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് വലിയ മതിപ്പാണുള്ളത്. ഒരു ഗ്രൂപ്പിലും സജ്ജീവമാകാതെ പ്രവര്‍ത്തിക്കുന്ന നല്ല നേതാക്കളെയും പരിഗണിക്കും. യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളായ സി.ആര്‍ മഹേഷ്, ഡീന്‍കുര്യാക്കോസ്, ചില വനിതാ നേതാക്കള്‍ എന്നിവര്‍ രാഹുലിന്റെ ഗുഡ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും മറ്റ് സംസ്ഥാനങ്ങളുടെയും അവിടുത്തെ പ്രവര്‍ത്തനങ്ങളുടെ ചുമതലയും നല്‍കും. കാരണം അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കേരളത്തിലെ നേതാക്കള്‍ക്ക് ചുമതല നല്‍കിയിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ഭേദപ്പെട്ട പ്രകടനം നടത്താനായത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ ജനങ്ങള്‍ തൂത്തെറിഞ്ഞപ്പോള്‍ മേഘാലയയില്‍ പിടിച്ചു നില്‍ക്കാനായി. അവിടെ ഉമ്മന്‍ചാണ്ടിയും ആന്റോ ആന്റണിയും ആയിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് ഗോവന്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നിയന്ത്രിക്കുന്നത് കെ.സി വേണുഗോപാലും പി.സി വിഷ്ണുനാഥുമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends