Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

രാജേഷിനെ വധിക്കാന്‍ വിദേശത്തും നാട്ടിലും കൃത്യമായ ആസൂത്രണം നടന്നതായി രഹസ്യ റിപ്പോര്‍ട്ട്... അലിഭായി സ്റ്റുഡിയോയില്‍ രാജേഷിനെ കണ്ട് മുഖം ഓര്‍മ്മയില്‍ വച്ചു; ദയനീയരോദനം യുവതിയെ ഫോണിലൂടെ കേള്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി

03 APRIL 2018 08:30 AM IST
മലയാളി വാര്‍ത്ത

റേഡിയോ ജോക്കി രാജേഷിനെ വധിക്കാന്‍ വിദേശത്തും നാട്ടിലും കൃത്യമായ ആസൂത്രണം നടന്നതായി രഹസ്യ റിപ്പോര്‍ട്ട്. കൊല നടത്തിയശേഷം ഘാതകന്‍ അടുത്തദിവസംതന്നെ വിദേശത്തേക്കു കടക്കുകയും ചെയ്തു. കൃത്യം നടന്നതിനു രണ്ടു ദിവസം മുമ്പ് രാജേഷിനെ അലിഭായി നേരില്‍ കണ്ടിരുന്നു.

കൃത്യം നടത്താന്‍ ഗള്‍ഫില്‍നിന്നു വന്നതായി പോലീസ് കരുതുന്ന അലിഭായി, സംഭവത്തിന് അഞ്ചു ദിവസം മുമ്പുമാത്രമാണു തലസ്ഥാനത്തെത്തിയത്. രാജേഷിന്റെ സ്റ്റുഡിയോയില്‍ അലിഭായി മണിക്കൂറോളം ചെലവഴിച്ചു. ഒരു സീരിയല്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടു സഹകരണം അഭ്യര്‍ഥിച്ചാണ് അലിഭായി സ്റ്റുഡിയോയിലെത്തിയത്. രാജേഷിന്റെ മുഖം നേരില്‍ കണ്ട് മനസിലാക്കാനായിരുന്നു ഈ കൂടിക്കാഴ്ചയെന്നു കരുതുന്നു.

സ്റ്റുഡിയോയിലെ സി സി ടിവി ദൃശ്യങ്ങളില്‍നിന്നു പോലീസിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അലിഭായി നാട്ടിലെത്തി രാജേഷിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചശേഷം അപ്പുണ്ണിയുടെ സഹായത്തോടെ കൊല നടത്തുകയായിരുന്നുവെന്നും ഖത്തറിലെ വ്യവസായിയുടെ ഭാര്യയുമായി രാജേഷ് അടുപ്പം പുലര്‍ത്തിയതിന്റെ പേരിലാണു കൊലപാതകം നടന്നതെന്നുമാണ് പോലീസിന്റെ നിഗമനം. എന്നാല്‍, കൊലയ്ക്കു പിന്നില്‍ യുവതിയുടെ ഭര്‍ത്താവിന്റെ കരങ്ങളുണ്ടോയെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാവില്ലെന്ന് ആറ്റിങ്ങല്‍ ഡിെവെ.എസ്.പി.പറഞ്ഞു.

രാജേഷിനെ ആക്രമിക്കുമ്പോഴുള്ള ദയനീയരോദനം തന്റെ ഭാര്യയെ ഫോണിലൂടെ കേള്‍പ്പിക്കണമെന്നു വ്യവസായി നിര്‍ദേശം നല്‍കിയിരുന്നതായി സൂചനയുണ്ട്. കൊലപാതകം നടന്ന സമയത്തു രാജേഷും യുവതിയും തമ്മില്‍ വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. രാജേഷിനെ കൊലപ്പെടുത്താനല്ല, കൈയും കാലും വെട്ടിമാറ്റാനായിരുന്നു വിദേശത്തുനിന്നുള്ള ക്വട്ടേഷനെന്നും സൂചനയുണ്ട്.

കായംകുളം സ്വദേശി അപ്പുണ്ണിയാണു കൃത്യത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയത്. ഇവരെ സഹായിക്കാന്‍ സ്ഫടികം ജോസ്, കോടാലി സുരേഷ് എന്നിവരുമുണ്ടായിരുന്നതായി പ്രത്യേകസംഘം സംശയിക്കുന്നു. കായംകുളം അപ്പുണ്ണിയുടെ നേതൃത്വത്തിലാണു കാറും മറ്റ് സന്നാഹങ്ങളും ഒരുക്കിയത്.

അപ്പുണ്ണിയടക്കമുള്ള മറ്റു മൂന്നു പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയ അന്വേഷണസംഘം അലിഭായി വിദേശത്തേക്കു കടന്നുവെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അലിഭായി ഉള്‍പ്പെടെ രണ്ടുപേര്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചെങ്കിലും അതിനുമുമ്പ് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends