സിപിഎമ്മിനെ മുള്‍മുനയില്‍ നിര്‍ത്തി പുണ്യാളന്‍ ചമഞ്ഞ സിപിഐയ്ക്കും കാനം രാജേന്ദ്രനും ഉഗ്രന്‍ പണിയുമായി ഏഷ്യാനെറ്റ്; രംഗം കൊഴുപ്പിക്കാന്‍ സിപിഎമ്മും; സി പി ഐ നേതാക്കള്‍ ഉള്‍പ്പെട്ട വയനാട് ഭൂമി കൊള്ളയെ കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം

സി പി ഐ നേതാക്കള്‍ പ്രതികളായ വയനാട് ഭൂമി കൊള്ളയെ കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. ഇതോടെ സി പി എമ്മും സിപിഐയും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി.
സി പി ഐ വയനാട് ജില്ലാ സെക്രട്ടറിയും എം എന്‍ സ്മാരകവും റവന്യുമന്ത്രിയും ഉള്‍പ്പെട്ട ഒളിക്യാമറാ വിവാദം നിസാരമായി എഴുതിതള്ളയാനാവില്ലെന്ന നിലപാടിലേക്ക് സി പി എം നീങ്ങുകയാണ്. സി പി ഐ യെ ഒന്നാകെ പ്രതിസന്ധിയിലാക്കിയ ആരോപണം വിശദമായി അന്വേഷിക്കണമെന്ന നിലപാട് സി പി എം സി പി ഐ യെ അറിയിക്കം.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സി പി ഐ യെ കുരുക്കാനാണ് സി പി എം ആലോചിക്കുന്നത്. ഇന്റലിജന്‍സ് അന്വേഷണം കഴിഞ്ഞാലുടന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കും. യഥാര്‍ത്ഥത്തില്‍ സി പി എമ്മിന് വീണു കിട്ടിയ കച്ചി തുരുമ്പാണ് വയനാട്ടെ ഭൂമി കുംഭകോണം. സിപി എമ്മും അതിന്റെ നേതാക്കളും അഴിമതിക്കാരാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇക്കാലമത്രയും സി പി ഐ ശ്രമിച്ചിരുന്നത്. അത്തരമൊരു ഇമേജാണ് പെട്ടെന്ന് വീണുടഞ്ഞത്. ഒരു ടെലിവിഷന്‍ ക്യാമറയില്‍ കുരുങ്ങുന്ന ആദ്യത്തെ ജില്ലാ സെക്രട്ടറിയാണ് വിജയന്‍ ചെറുകര.
ആരോപണം ആദ്യം അവഗണിക്കാനാണ് സി പി ഐ തീരുമാനിച്ചത്. എന്നാല്‍ സി പി എമ്മാണ് കെട്ട് ആദ്യം മുറുക്കിയത്. ആരോപണത്തോട് ആദ്യം പ്രതികരിക്കേണ്ടെന്നാണ് സി പി ഐ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആരോപണത്തോട് പ്രതികരിക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറി തീരുമാനിച്ചതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ റവന്യു വകുപ്പിന്റെ അന്വേഷണം കൊണ്ട് ഫലമില്ലെന്നാണ് സി പി എം പറയുന്നത്. ഇക്കാര്യം സി പി എം നേതാക്കള്‍ പരസ്യമായി പറഞ്ഞിട്ടില്ല. പരസ്യമായി സമ്മതിക്കാന്‍ തയാറുമല്ല. മുന്നണി ബന്ധങ്ങളെ തത്കാലം വഷളാക്കേണ്ടതില്ലെന്നാണ് സി പി എം പറയുന്നത്.
ഇക്കാര്യം സംബന്ധിച്ച് സി പി എം നേതാക്കള്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. വാര്‍ത്ത പുറത്തു വന്നയുടന്‍ തന്നെ റവന്യം മന്ത്രി മുഖ്യമന്ത്രിയോട് വസ്തുതകള്‍ വ്യക്തമാക്കിയെന്നാണ് വിവരം. എന്നാല്‍ സംഭവത്തില്‍ മുഖ്യമന്ത്രി കടുത്ത അനിഷ്ടത്തിലാണ്. സര്‍ക്കാരിന്റെ ഇമേജ് മോശമായി എന്ന ധാരണയാണ് പ്രധാന നേതാക്കള്‍ക്കുള്ളത്.
സി പി ഐ ജില്ലാ സെക്രട്ടറി നല്‍കിയ നിവേദനം വെറും 20 ദിവസം കൊണ്ടാണ് വയനാട് കളക്ടറേറ്റിലെത്തിയത്. അതില്‍ സി പി എമ്മിന് അസ്വാഭാവികത തോന്നുന്നുണ്ട്. സാധാരണ ഗതിയില്‍ ഇരുപത് ദിവസം കൊണ്ട് ഒരു കടലാസ് കളക്ടറേറ്റിലെത്തില്ല. അങ്ങനെ എത്തിയെങ്കില്‍ അതിന് വിഐപി പരിവേഷം ലഭിച്ചിട്ടുണ്ടാവണം. അവിടെ ജില്ലാ സെക്രട്ടറിയുടെ ഇടപെടല്‍ ഉണ്ടായി കാണുമെന്നും സി പി എം കരുതുന്നു. ഇതേ സംശയം സി പി ഐക്കുമുണ്ട്.
ഏതായാലും കാനം രാജേന്ദ്രന്‍ എന്ന വിരുദ്ധ പശുവിന്റെ അകിടില്‍ വിഷം തീണ്ടി. ഇനി ആദര്‍ശ പ്രസംഗത്തിനൊന്നും ഒരു പ്രയോജനവുമില്ല.
https://www.facebook.com/Malayalivartha