Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ജീവിതാനുഭവങ്ങളെ ശില്‍പങ്ങളാക്കിയ കലാകാരനാണ് കാനായി: സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍

03 APRIL 2018 10:34 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ശില്‍പകലയുടെ തമ്പുരാനായ കാനായി കുഞ്ഞിരാമന്‍ കവിഹൃദയമുള്ള ശില്‍പി എന്ന വിശേഷണത്തിനാണ് കൂടുതല്‍ അര്‍ഹനെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. കവികളുടെ ഗ്രാമമായ കുട്ടവത്ത് ജനിച്ച കാനായി അറിയപ്പെടാത്ത കവിയാണെന്നും മന്ത്രി പറഞ്ഞു. കാനായി കുഞ്ഞിരാമന്റെ എണ്‍പതാംപിറന്നാളിനോടും അദ്ദേഹത്തിന്റെ പ്രശസ്തമായ യക്ഷി എന്ന ശില്‍പത്തിന്റെ അന്‍പതാം വാര്‍ത്തോടും അനുബന്ധിച്ച് സാംസ്‌കാരിക കേരളം അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

യുവാക്കളെ ആകര്‍ഷിക്കുകയും ഒറ്റയ്ക്ക് കിട്ടുമ്പോള്‍ രക്തം ഊറ്റിക്കുടിക്കുകയും ചെയ്യുന്ന പരമ്പരാഗത യക്ഷീ സങ്കല്‍പത്തിന് പകരം വ്യത്യസ്തമായൊരു കലാരൂപത്തെയാണ് കാനായി മലമ്പുഴയില്‍ നിര്‍മിച്ചത്. മലമ്പുഴയുടെ പശ്ചാത്തലസൗകര്യം വികസിച്ചതും ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രമായതും കാനായിയുടെ യക്ഷിയുടെ വരവോടെയാണെന്നും മന്ത്രി വ്യക്തമാക്കി.

യക്ഷി ശില്‍പം ഉണ്ടാക്കിയ കാലത്ത് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനെയൊക്കെ സ്വസിദ്ധമായ നര്‍മത്തിലൂടെ കാനായി നേരിട്ടെന്നും മന്ത്രി ഓര്‍മിച്ചു. മലയാളിയുടെ സദാചാര കാപട്യത്തോട് കാനായി നടത്തിയ സര്‍ഗാത്മ വെല്ലുവിളിയായി യക്ഷി ഇന്നും മലമ്പുഴയിലുണ്ട്. ക്ഷേത്ര ശില്‍പങ്ങളിലെ ലൈംഗികതയെ എതിര്‍ക്കാത്ത സമൂഹം താന്‍ ക്ഷേത്രമായി കണക്കാക്കുന്ന പ്രകൃതിയിലെ ശില്‍പങ്ങളില്‍ നഗ്‌നത കാണുമ്പോള്‍ ക്ഷോഭിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു. എന്നാല്‍ പൊതുസ്ഥലങ്ങളിലെ കൂറ്റന്‍ ശില്‍പങ്ങളിലൂടെ മലയാളിയുടെ വികൃതമനസിനെ ഒരു പരിധിവരെ ചികില്‍സിക്കാന്‍ കാനായിക്കായെന്നും മന്ത്രി പറഞ്ഞു.

രാജാരവിവര്‍മ ഭിത്തിയില്‍ ചിത്രം വരച്ചപ്പോള്‍ ചിത്രകാരനായ അമ്മാവന്‍ പ്രോല്‍സാഹിപ്പിച്ചു. വീടിന്റെ ചുമരില്‍ ചിത്രം വരച്ച കാനായിയെ അച്ഛന്‍ അടിച്ചു. ആ ശിക്ഷ കാനായിയിലെ കലാകാരനില്‍ പ്രതികാരത്തിന്റെ കനലുണ്ടാക്കി. ജീവിതാനുഭവങ്ങളെ അദ്ദേഹം ശില്‍പങ്ങളാക്കി മാറ്റി. കാനായി തീര്‍ത്ത ഇ.എം.എസിന്റെ പ്രതിമ കണ്ട് പത്‌നി ആര്യഅന്തര്‍ജ്ജനം ഇതെന്റെ ആള് തന്നെ എന്ന് പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ക്കുകയാണ്. പണ്ട് കാനായി വരച്ച നെഹ്‌റുവിന്റ ചിത്രം കണ്ട് നെഹ്‌റു പോലും അത്ഭുതപ്പെട്ട സംഭവമുണ്ടായി. അതാണ് കാനായിയിലെ കലാകാരനെ ആദ്യം തിരിച്ചറിഞ്ഞ സംഭവം. ഈ മഹാനായ കലാകാരന് പിറന്നാള്‍ ആശംസകള്‍ നേരുന്നെന്നും മന്ത്രി പറഞ്ഞു.

ചങ്ങില്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അധ്യക്ഷനായി. ചടങ്ങില്‍ കാനായിയുടെ ജീവിതത്തിലെയും ശില്‍പകലയിലെയും മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണങ്ങി ന്യൂസ് ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഒരുക്കിയ ഫോട്ടോപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍, പ്രൊഫ. കെ.സി ചിത്രഭാനു, ജിതേഷ് ദാമോദര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ സെക്രട്ടറി അഭിരാം കൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. സുഭാഷ് അഞ്ചല്‍ നന്ദി രേഖപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends