Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കൃത്യം നടത്തിയത് നർത്തകിയുടെ ഭർത്താവിന്റെ നാട്ടിലെ വലംകൈ ; ശത്രുക്കളെ ഒതുക്കാൻ കൂട്ടുകാരനെയും ഖത്തറിലെത്തിച്ചത് ഓച്ചിറക്കാരന്റെ ക്രിമിനൽ ബുദ്ധി ; കൊലപാതക സംഘത്തെ കുടുക്കിയത് മോട്ടോർ വാഹനവകുപ്പിന്റെ കാമറയിൽ പതിഞ്ഞ അമിതവേഗത്തിൽ പാഞ്ഞ കാറിന്റെ ദൃശ്യം ;പ്രതികൾ വിദേശത്തേക്ക് കടന്നതോടെ രാജേഷ് കൊലപാതകത്തിൽ പോലീസ് അന്വേഷണം അനിശ്ചിതത്വത്തിൽ

03 APRIL 2018 05:59 PM IST
മലയാളി വാര്‍ത്ത

മുൻ റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ വിദേശത്തേക്ക് കടന്നതോടെ പൊലീസ് അന്വേഷണം വഴിമുട്ടി. കേസിലെ ഗൂഢാലോചകനായ വ്യവസായിയും ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പിലാക്കിയ അലിഭായിയും ഖത്തറിലേക്ക് കടന്നു കഴിഞ്ഞു. ഈ ക്വട്ടേഷൻ സംഘത്തെ സഹായിച്ച കായംകുളത്തുള്ള അപ്പുണ്ണിയും സ്ഫടികവും ഒളിവിലാണ്. ഇവർ എവിടെയാണ് ഒളിവിൽ പോയതെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് ഇതുവരെയും വ്യക്തത കൈവന്നിട്ടില്ല.

കേസിലെ മുഖ്യസൂത്രധാരൻ അലിഭായി എന്നറിയപ്പെടുന്ന ഓച്ചിറക്കാരനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അലിഭായി ഏറ്റെടുത്ത ക്വട്ടേഷൻ അടുത്ത സുഹൃത്തിന്റേതായിരുന്നു. ഖത്തറിലെ വ്യവസായിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത അലിഭായി കൃത്യമായി ആസൂത്രണവും അതിന് വേണ്ടി നടത്തി. നർത്തകയിയായ യുവതിയുമായി രാജേഷിനുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവരുടെ ഭർത്താവിന്റെ നാട്ടിലെ വലം കൈയാണ് അലിഭായി അറിയപ്പെടുന്നത്. അന്യനാട്ടിൽ ശത്രുക്കളെ ഒതുക്കാൻ വേണ്ടി കൂട്ടുകാരനായ അലിഭായിയെ ഖത്തറിൽ എത്തിക്കുകയാിരുന്നു. കൃത്യമായ ആസൂത്രണത്തോടെ കൊലപാതകം നടപ്പിലാക്കാൻ ഇറങ്ങിത്തിരിച്ച അലിഭായിയുടെ മടക്കയാത്രയിലെ വേഗത കൂടിയതാണ് കൊലയ്ക്ക് പിന്നിൽ ആരെന്ന് കണ്ടെത്താൻ പൊലീസിന് തുമ്പായി മാറിയത്.
വാടകക്കെടുത്ത കാറിലെത്തിയാണ് സംഘം കൊലപാതകം നടത്തിയത്. കാറിന്റെ സി.സി ടി.വി ദൃശ്യമുണ്ടായിരുന്നെങ്കിലും ഇരുട്ടായതിനാൽ നമ്പർ വ്യക്തമായിരുന്നില്ല. കാർ പൊലീസ് തിരിച്ചറിഞ്ഞതോടെ അന്വേഷണം ആ വഴിക്ക് നീങ്ങി ഇതോടെയാണ് ക്വട്ടേഷൻ സംഘത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിക്കാൻ ഇടയാക്കിയത്. വ്യാജനമ്പർ പതിച്ച കാറിലാണ് കൊല നടത്താനായി സംഘമെത്തിയത്. കൊലയ്ക്ക് ശേഷം കരുനാഗപ്പള്ളിയിലെത്തി യഥാർഥ നമ്പർ പതിച്ചു. അതിനുശേഷം അമിതവേഗത്തിലാണ് പോയത്. ഇതോടെ രണ്ടിടത്ത് മോട്ടോർ വാഹനവകുപ്പിന്റെ കാമറയിൽ ദൃശ്യം പതിഞ്ഞു. കൊലയാളികളെത്തിയ ചുവന്ന കാർ അന്വേഷിച്ച സംഘം വഴിയോരത്തെ കാമറകൾ പരിശോധിച്ചപ്പോൾ ദൃശ്യം ശ്രദ്ധയിൽപെട്ടു. തുടർന്നാണ് കാർ വാടകയ്ക്ക് നൽകിയവരെ ചോദ്യം ചെയ്തതോടെ പ്രതികളെ തിരിച്ചറിഞ്ഞത്.

അലിഭായിയെ കുറിച്ച് ഓച്ചിറയിൽ എത്തി പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മറ്റു രണ്ടു പ്രതികളായ 'കായംകുളം അപ്പുണ്ണി', സ്ഫടികം എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിലും ഖത്തറിലും റേഡിയോ ജോക്കിയായിരുന്ന മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷിന്റെ കൊലപാതകം സിനിമാക്കഥയെ വെല്ലുന്ന വിധത്തിലാണ്. ഖത്തറിൽനിന്നെത്തി കൊലനടത്തി തിരികെ ഖത്തറിലേക്ക് മടങ്ങുകയായിരുന്നു അലിഭായ്. കൈകാലുകൾ വെട്ടാനുള്ള ക്വട്ടേഷൻ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്ന സംശയവും പൊലീസിനുണ്ട്. രാജേഷിനെ വെട്ടിവീഴ്‌ത്തയപ്പോൾ അദ്ദേഹം നിലവിളിച്ചതും മറ്റും നർത്തകി ഫോണിലൂടെ കേട്ടിരുന്നു. ഇതും കേസ് അന്വേഷണത്തിൽ നിർണായകമായി മാറി.

27ന് പുലർച്ച രണ്ടരയ്ക്കാണ് രാജേഷ് കൊല്ലപ്പെടുന്നത്. 26ന് വൈകീട്ടാണ് അലിഭായ് എന്ന ഓച്ചിറക്കാരൻ എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി ക്വട്ടേഷൻ സംഘത്തിലെ മറ്റു രണ്ടുപേരെ കൂടെക്കൂട്ടി കിളിമാനൂരിന് സമീപം മടവൂരിലേക്ക് എത്തുകയായിരുന്നു. രാജേഷിനെ വെട്ടിയതും അലിഭായ് തന്നെയാണെന്നാണ് വിലയിരുത്തൽ. കൊലയ്ക്ക് ശേഷം നേരേ കായംകുളത്തേക്ക് സംഘം പോയി. സംഘത്തിലെ മൂന്നാമനെ അവിടെനിന്ന് പറഞ്ഞുവിട്ട് അലിഭായിയും അപ്പുണ്ണിയും നേരേ തൃശൂരിലേക്ക് പോയി. അവിടെനിന്ന് ബംഗളൂരു വഴി ഡൽഹിയിലെത്തി. അപ്പുണ്ണി അവിടെനിന്ന് അലിഭായിയോടൊപ്പമുള്ള യാത്ര അവസാനിപ്പിച്ചു. അലിഭായ് നേരെ കാഠ്മണ്ഡുവിലേക്കും അവിടെനിന്ന് ഖത്തറിലേക്കും മടങ്ങിയെന്നാണ് പൊലീസിന്റെ അനുമാനം.

അലിഭായിയാണ് ഖത്തറിൽതന്നെയുള്ള കായംകുളംകാരനായ അപ്പുണ്ണിയെയും സംഘത്തിൽ കൂട്ടുന്നത്. മൂന്നു മാസത്തോളം നീണ്ട ആസൂത്രണമായിരുന്നു പിന്നീട്. രാജേഷിനെ നിരീക്ഷിക്കാനായി ആദ്യം അപ്പുണ്ണി വിദേശത്തുനിന്ന് നാട്ടിലെത്തി. ഫെബ്രുവരിയിൽ കേരളത്തിലെത്തിയ അപ്പുണ്ണി രാജേഷിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുപോന്നു.

വീട്ടമ്മയും ഖത്തർ വ്യവസായിയായ ഭർത്താവിന്റേതും പ്രണയ വിവാഹമായിരുന്നു. ഇരുവരും വ്യത്യസ്ത മതസ്ഥർ ആയിരുന്നു. അതുകൊണ്ട് തന്നെ വിവാഹ ശേഷം യുവതി മതം മാറി. എന്നാൽ ഇതിനിടയിലാണ് ഇവരുടെ ജീവിതത്തിലേക്ക് രാജേഷ് കടന്ന് വന്നത്. ഇത് ഇവരുടെ വിവാഹ ജീവിതം തകരാൻ കാരണമായി. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends