Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ദയാവധം സംബന്ധിച്ച് സർക്കാരും നിയമവിദഗ്ദരും രണ്ടു തട്ടിൽ; സുപ്രീം കോടതിയുടെ നിലപാട് ദുരുപയോഗം ചെയ്യാൻ സാധ്യതയെന്ന് മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും

04 APRIL 2018 08:28 AM IST
മലയാളി വാര്‍ത്ത

ദയാവധം സംബന്ധിച്ച് മുഖ്യമന്ത്രിയും നിയമവിദഗ്ദ്ധരും രണ്ടു തട്ടിൽ. ദയാവധത്തെ കുറിച്ച് സുപ്രീം കോടതി എന്ത് നിലപാട് തന്നെ സ്വീകരിച്ചാലും അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പറഞ്ഞത്.

ആരോഗ്യ മേഖലയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പാളയം ഒളിമ്പ്യാ ചേമ്പേഴ്സിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേ സമയം സമ്മേളനത്തിൽ പങ്കെടുത്ത മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരും സംസ്ഥാന സർക്കാരിന്റെ ആസൂത്രണ ബോർഡ് അംഗം ഡോ.ബി.ഇക്ബാലും ദയാവധത്തെ സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് സുപ്രീം കോടതി ചില നിർദ്ദേശങ്ങൾ നൽകിയ പശ്ചാത്തലത്തിൽ നിയമം ദുരുപയോഗപ്പെടുത്താതിരിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു.

ദയാവധം സംബന്ധിച്ച നിയമം അവധാനതയോടെ മാത്രം നടപ്പിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാർലെമെന്റ് നിയമം നടപ്പിലാക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം.

യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു ഹൃദയം മാത്രം ബാക്കിയാവുമ്പോൾ ആത്മാവിന്റെ മോചനം തീർച്ചയായും സ്വാഗതം ചെയ്യണമെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. ആത്മാവ് അനുഭവിക്കുന്ന വേദനയാണ് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം. നിയമം ദുരുപയോഗം ചെയ്യുന്നു എന്ന് പറഞ്ഞ് നിയമനിർമ്മാണം വൈകിക്കരുത്. ദയാവധത്തെ കുറ്റം പറയുന്നവർ വേദന കാരണം പുളയുന്നവരുടെ മനുഷ്യാവകാശത്തെ ലംഘിക്കുകയാണ്.

ആരോഗ്യം മൗലികാവകാശമാക്കണമെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ.ബി. ഇക്ബാൽ ആവശ്യപ്പെട്ടു. കർശനമായ നിയമ വ്യവസ്ഥകളാണ് ദയാവധത്തിന്റെ കാര്യത്തിലുള്ളത്. എന്നാൽ സംസ്ഥാനത്ത് നിയമം മൂലം നിരോധിച്ചിട്ടുള്ള പലരും നിർബാധം നടക്കുന്നു. ഉദാഹരണത്തിന് ലഹരിമരുന്നുകൾ നിയന്ത്രിക്കുന്ന നിയമം. ലഹരിമരുന്നുകൾ നിയമം മൂലം നിയന്ത്രിച്ചിട്ടും രാജ്യത്ത് ഒന്നും സംഭവിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends