Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സര്‍ക്കാര്‍ ഭൂമി റവന്യൂവകുപ്പ് മുറിച്ച് വില്‍ക്കുന്നു... ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ഏഷ്യാനെറ്റ്‌ന്യൂസ്, സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് മുതല്‍ റവന്യൂമന്ത്രിയുടെ ഓഫീസ് വരെ ഇടനിലക്കാര്‍, സി.പി.ഐയുടെ കയ്യില്‍ നിന്ന് റവന്യൂ വകുപ്പ് തിരിച്ച് പിടിച്ച് സര്‍ക്കാരിന്റെ മുഖം രക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് സി.പി.എം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു

04 APRIL 2018 01:28 PM IST
മലയാളി വാര്‍ത്ത

വയനാട്ടിലെ മിച്ചഭൂമി മറിച്ച് വില്‍ക്കാന്‍ സി.പി.ഐയും അവര്‍ ഭരിക്കുന്ന റവന്യൂവകുപ്പും തട്ടിപ്പുകള്‍ നടത്തുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് കൊണ്ടുവരുന്നു. ആദര്‍ശ വീരന്‍മാരെന്ന് മേലങ്കിയണിയുന്ന സി.പി.ഐ സംസ്ഥാനനേതൃത്വം ഇതോടെ വെട്ടിലായിരിക്കുകയാണ്. സി.പി.ഐയുടെ ചില പ്രാദേശിക നേതാക്കള്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വ്യാജ വാര്‍ത്തയെന്ന് ആരോപിച്ച് വയനാട്ടില്‍ എ.ഐ.വൈ.എഫ് പ്രകടനവും നടത്തി. വയനാട് മക്കിമലയിലും ഭൂമാഫിയയുടെ പിടിയിലാണെന്ന് ഇന്ന് രാവിലെയാണ് ഏഷ്യാനെറ്റ് വാര്‍ത്ത പുറത്ത് വിട്ടത്. ഇതോടെ സി.പി.ഐയുടെ കയ്യില്‍ നിന്ന് റവന്യൂ വകുപ്പ് തിരിച്ച് പിടിക്കണമെന്ന ആവശ്യം സി.പി.എം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ഇതേ മാര്‍ഗമുള്ളൂ എന്നും പ്രവര്‍ത്തകര്‍ പറയുന്നു.

പട്ടാളക്കാര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത ഭൂമി തട്ടിയെടുത്താണ് തട്ടിപ്പ് നടത്തുന്നത്. ഭൂമിക്ക് രേഖയുണ്ടാക്കാന്‍ മാനന്തവാടിയിലെ പ്രദേശിക സി.പി.ഐ പ്രാദേശിക നേതാവ് സജീവനാണ് സഹായിക്കുന്നത്. വയനാട് തവിഞ്ഞാല്‍ വില്ലേജിലെ മക്കിമലയില്‍ സൈനികര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത ഭൂമിയാണിത്. വ്യാജ രേഖകളും അധാരവുമുണ്ടാക്കി 1084 ഏക്കറാണ് ഭൂ മാഫിയ തട്ടിയെടുത്തത്. പട്ടയ രേഖകള്‍ നശിപ്പിച്ചും കരം സ്വീകരിച്ചും കയ്യേറ്റക്കാര്‍ക്ക് റവന്യൂ ഉദ്യോഗസ്ഥരും കൂട്ടു നിന്നു. പിതാവിന് സര്‍ക്കാര്‍ കൊടുത്ത ഭൂമി കണ്ടെത്താന്‍ പത്തു വര്‍ഷമായി റവന്യൂ ഓഫിസുകള്‍ കയറി ഇറങ്ങുകയാണ് കമ്പളക്കാട് സ്വദേശി റഹീം.

പിതാവും വിമുക്തഭടനുമായ ഷംസുദീന് 1967 ല്‍ മക്കിമലയില്‍ മൂന്ന് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കൊടുത്തിരുന്നു. ഷംസുദീനെപ്പോലെ മക്കിമലയില്‍ 348 പട്ടാളക്കാര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത ഭൂമി എവിടെപ്പോയി എന്ന അന്വേഷണം എത്തിച്ചത് വ്യാജ ആധാരവും രേഖകളും ഉണ്ടാക്കി ഭൂമി കയ്യേറി മറിച്ചു വില്‍ക്കുന്ന സംഘത്തിലേയ്ക്കാണ് . ഉദ്യോഗസ്ഥരും ഇടനിലക്കാരും രാഷ്ട്രീയക്കാരും അടങ്ങുന്ന ഈ സംഘത്തിലെ ഒരു കണ്ണിയാണ് മക്കിമലക്കാരന്‍ ലക്ഷ്മണന്‍.

സ്ഥലം വാങ്ങാമെന്ന് ഉറപ്പു കൊടുത്തപ്പോള്‍ ലക്ഷമണന്‍ സ്ഥലം കാണിച്ചു തന്നു. ലക്ഷ്മണന്റെ നിര്‍ദേശപ്രകാരം തരുവണ സ്വദേശി ഉസ്മാനെ കണ്ടു. ഭൂമിക്ക് രേഖയുണ്ടാക്കാന്‍ ഉസ്മാന് പിന്നാലെ മാനന്തവാടിയിലെ സി.പി.ഐ പ്രാദേശിക നേതാവ് സജീവനെ കണ്ടു. സജീവന്‍ നിര്‍ദേശിച്ചത് അനുസരിച്ച് വാടാട് വില്ലേജ് ഓഫിസര്‍ രവിയെ വീട്ടിലെത്തി കണ്ടു. ആദ്യ ഗഡു രണ്ടായിരം രൂപ വാങ്ങി. ലക്ഷങ്ങള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി കയ്യേറിയും കള്ള രേഖയുണ്ടാക്കിയും മറിച്ചു വില്‍ക്കുന്നതിന് കൂട്ടു നില്‍ക്കുമ്പോള്‍ റഹീമിനെപ്പോലുള്ളവരുടെ ആവലാതി റവന്യു ഉദ്യോഗസ്ഥര്‍ കേള്‍ക്കുന്നതെങ്ങനെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends