Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രാർത്ഥനകൾ വിഫലം... അടിമാലിയെ കണ്ണീരിലാഴ്ത്തി ആന്‍വിയ യാത്രയായി

04 APRIL 2018 12:05 PM IST
മലയാളി വാര്‍ത്ത

സുമനസുകളുടെ സഹായത്താല്‍ അരകോടിയില്‍പരം മുടക്കി മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സ പൂര്‍ത്തിയാക്കിയിട്ടും ആറു വയസുകാരിയായ തോക്കുപാറ കല്ലുങ്കല്‍ റോബിന്റെ മകള്‍ ആന്‍വിയ മോളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാനായില്ല. രക്താര്‍ബുദം ബാധിച്ച ബാലിക കഴിഞ്ഞ ഒമ്പത് മാസത്തോളമായി ചികിത്സയിലായിരുന്നു. 90 ദിവസം മുമ്പാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവച്ചത്.

ആന്‍വിയയുടെ സഹോദരനായ ഒന്നര വയസുകാരന്‍ വര്‍ഗീസിന്റെ (അപ്പു) മജ്ജ എടുക്കാന്‍ ക്രമീകരണം ചെയ്തങ്കിലും അവസാന ഘട്ട പരിശോധനയില്‍ നടന്നില്ല. പിന്നീട് എട്ടു ലക്ഷത്തോളം മുടക്കി ചെന്നൈ സ്വദേശിയുടെ മജ്ജ സ്വീകരിക്കുകയായിരുന്നു. തുടര്‍ ചികിത്സക്കിടെ അണുബാധ പ്രശ്നമായി. ന്യുമോണിയയായി മാറിയതിനെ തുടര്‍ന്ന് രണ്ടു ദിവസമായി വെന്‍റിലേറ്ററിലായിരുന്ന ആന്‍വിയ ഇന്നലെ രാവിലെ മരിച്ചതായി വെല്ലൂര്‍ ആശൂപത്രി അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, ഇതുവരെയുള്ള ചികിത്സക്കായി അമ്പത് ലക്ഷത്തില്‍പരം രൂപ അടച്ചIരുന്നതായും മരണ ശേഷം ബാക്കി പത്തു ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞിന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. അടിമാലിയിലെ കൂറ്റപ്പാല എല്‍ദോസ് കോര്‍ - എപ്പിസ്കോപ്പയുടെ ഇടപെടലിനെ തുടര്‍ന്ന് വെല്ലൂരിലെ മലയാളിയായ ടയര്‍ വ്യാപാരിയാണ് താല്‍ക്കാലിക സഹായമെന്ന നിലയില്‍ ഈ പണം ഇന്നലെ ആശുപത്രിയില്‍ കെട്ടിവച്ചത്.

തുടര്‍ന്ന് വൈകുന്നേരത്തോടെ മൃതദേഹം എംബാം നടപടികള്‍ക്കായി വിട്ടു നല്‍കി. ഇന്നു (4-4-18) രാവിലെ മൃതദേഹം തോക്കുപാറയിലെ വീട്ടിലെത്തിച്ചു. ആയിരങ്ങളുടെ യാത്രാമൊഴികളോടെ വൈകിട്ട് മൂന്നിന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്കരിച്ചു. ഓടക്കാസിറ്റി കൂനംപാറ കുടുംബാംഗം സോണിയയാണ് മാതാവ്. ഓട്ടോറിക്ഷാ ഡ്രൈവറായ റോബിന്റെ സാമ്ബത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് മംഗളം അടക്കമുള്ള മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്ന് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണം സ്വരൂപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends