Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഞാന്‍ ഡ്രൈവിങ് പഠിക്കുമ്പോൾ ആരുടെയെങ്കിലും ദേഹത്ത് തട്ടുകയോ അയാള്‍ മരിക്കുകയോ ചെയ്തിട്ടില്ല; വിശുദ്ധ ഖുര്‍ആന്‍ സാക്ഷിയാക്കി മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

04 APRIL 2018 11:46 AM IST
മലയാളി വാര്‍ത്ത

തന്നെ വ്യക്തിഹത്യ നടത്തി മുസ്‌ലീം ലീഗ് നേതാവ് കെ.എം ഷാജി എംഎ‍ല്‍എ നടത്തിയ പ്രസംഗത്തിനെതിരെ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ഡോ.കെ.ടി ജലിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ലീഗ് വിട്ട് സിപിഎം സഹയാത്രികാനാവുകയും, പിന്നീട് എംഎ‍ല്‍എയും മന്ത്രിയുമായ ജലീല്‍ ലീഗ് നടത്തിയ കൊലപാതങ്ങളുടെ എണ്ണം നിയമ സഭയില്‍ എടുത്ത് പറഞ്ഞത് ആഴീക്കോട് എംഎ‍ല്‍എയായ കെ.എം ഷാജിയെ പ്രകോപിപ്പിച്ചിരുന്നു. ഇതോടെ ജലീല്‍ തന്നെ കൊലയാളിയാണെന്നും, മുമ്പ് ഡ്രൈവിങ്ങ് പഠിക്കുമ്പോൾ വണ്ടിയിടപ്പിച്ച്‌ ഒരാളെ കൊല്ലുകയും തുടര്‍ന്ന് ലീഗ് ഓഫീസില്‍ അഭയം തേടിയെന്നും കെ.എം ഷാജി എംഎ‍ല്‍എ ആരോപിച്ചിരുന്നു. ഈ വിവാദ പ്രസംഗത്തിനെതിരെയാണ് കെ.ടി ജലിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്


ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എന്റെ പഴയ സഹപ്രവര്‍ത്തകന്‍ കെ.എം. ഷാജി MLA എനിക്കെതിരെ പച്ചക്കള്ളം എഴുന്നള്ളിച്ച്‌ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടത് ഇന്നലെയാണ് . ഞാന്‍ ഡ്രൈവിങ് പഠിക്കുമ്ബോള്‍ ഒരാളെ വണ്ടി ഇടിച്ചിട്ട് കൊന്നെന്നും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ലൈസസുള്ള മറ്റൊരാളെ പ്രതിയാക്കി തടിതപ്പിയെന്നും, ഇതിനായി പേടിച്ചരണ്ട് ലീഗാഫീസിലേക്ക് ഓടിച്ചെന്നെുമാണ് അദ്ദേഹം പറഞ്ഞത്.

വിശുദ്ധ ഖുര്‍ആന്‍ സാക്ഷി; ഈയുള്ളവന്‍ ഡ്രൈവിങ് പഠിക്കുമ്ബോള്‍ ആരുടെയെങ്കിലും ദേഹത്ത് തട്ടുകയോ അയാള്‍ മരണപ്പെടുകയോ, കേസില്‍ നിന്ന് രക്ഷപ്പെടാര്‍ ലൈസന്‍സുള്ള വേറെ ഒരാളെ പ്രതിസ്ഥാനത്താക്കി ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍നിന്ന് ഊരിപ്പോരുകയോ, ഈ ആവശ്യത്തിനായി എവിടെയെങ്കിലുമുള്ള ലീഗാഫീസില്‍ ഓടിയത്തെുകയോ ചെയതിട്ടില്ല .

ഇരുപത്തിയഞ്ച് വര്‍ഷം മുമ്ബ് ഞാന്‍ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു ടാക്‌സി ജീപ്പ് കുറ്റിപ്പുറം പാലത്തിനടുത്ത് വെച്ച്‌ അപകടത്തല്‍പെട്ട് ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനായ സഹോദരന്‍ മരണപ്പെട്ട സംഭവമാകാം ഇങ്ങിനെയൊരു കഥ മെനയാന്‍ ഷാജിയെ പ്രേരിപ്പിച്ചത്. ആ വണ്ടിയുടെ ഉടമസ്ഥന്‍ മുറിച്ചാല്‍ പച്ചയെന്ന് നാട്ടുകാര്‍ പറയുന്ന ഇപ്പോഴും ജീവിച്ചിരിക്കുന്ന കാട്ടിപ്പരുത്തിക്കാരനായ ചങ്ങമ്ബള്ളി ചെറിയ മമ്മു ഗുരുക്കളാണ്.

ഡ്രൈവര്‍ അവിടുത്തുകാരന്‍ തന്നെയായ കുഞ്ഞിപ്പയായിരുന്നു . തല്‍സംബന്ധമായ കേസ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത് . സംശയമുള്ളവര്‍ക്ക് നിജസ്ഥിതി അന്വേഷിച്ച്‌ മനസ്സിലാക്കാവുന്നതാണ് .

വിമര്‍ശനത്തിന് എന്നോടെന്നല്ല ആരോടും സാമാന്യമായി പുലര്‍ത്തണ്ട മര്യാദ ഷാജി പുലര്‍ത്താറില്‌ളെന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുന്ന ആര്‍ക്കും ബോധ്യമാകും . അവാസ്തവങ്ങള്‍ ചേരുവ ചേര്‍ത്ത് എതിര്‍പക്ഷത്ത് നില്‍ക്കുന്ന സമാദരണീയരായ രാഷ്ട്രീയ നേതാക്കളെ (എന്നെയല്ല) കടിച്ച്‌കീറുന്ന 'കാടന്‍ സ്‌റ്റൈല്‍' ലീഗില്‍ തന്നെ മഹാഭൂരിപക്ഷത്തിനും ഇഷ്ടമല്ലന്നൊണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അത്തരം അതിരുകടന്ന അസഭ്യവര്‍ഷങ്ങളൊന്നും അധികകാലം നീണ്ടുനില്‍ക്കില്ല. എനിക്കൊരു പാര്‍ട്ടിയില്ലെന്നെ് സ്ഥാപിക്കാനെന്ന വ്യാജേന വ്യംഗ്യമായി തന്തയില്ലെന്നെ് വരെ പറഞ്ഞ് വെക്കുന്നുണ്ട് പ്രസ്തുത പ്രസംഗത്തില്‍ അദ്ദേഹം.

ഞാനെന്റെ പ്രസംഗത്തിലോ എഴുത്തിലോ ഷാജിക്കെതിരെ എന്നല്ല ഒരാള്‍ക്കെതിരെയും മാന്യതയുടെ സീമ ലംഘിച്ച്‌ ഒരു പദപ്രയോഗവും നടത്താതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് .ലീഗിനെതിരെ സഭയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെങ്കില്‍ ഒരേഒരു കാര്യമേ എനിക്കു അനുബന്ധമായി ചോദിക്കാനുള്ളു . ലീഗുകാരല്ല തങ്ങളുടെ പിതാവിനെ, ഭര്‍ത്താവിനെ, സഹോദരനെ , മകനെ കൊന്നതെന്നും ലീഗല്ല കൊലയാളികള്‍ക്ക് നിയമ സഹായം ചെയത ്കൊടുത്ത് സഹായിച്ചതെന്നും മണ്ണാര്‍ക്കാട്ടെ ഹംസയുടെയും നൂറുദ്ദീന്റെയും കുടുംബം പറയുമെങ്കില്‍, കുനിയിലെ അബൂബക്കറിന്റെയും ആസാദിന്റെയും ഭാര്യമാര്‍ പറയുമെങ്കില്‍, ഓമശ്ശേരിക്കാരായ കെ.ടി.സി അബ്ദുല്‍ഖാദറിന്റെ ബന്ധുക്കള്‍ പറയുമെങ്കില്‍,

കുണ്ടൂര്‍ കുഞ്ഞുവിന്റെ സഹോദരങ്ങള്‍ പറയുമെങ്കില്‍, ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാനായിരിക്കെ കൊല്ലപ്പെട്ട വല്‍സന്റെ മക്കള്‍ പറയുമെങ്കില്‍, നാദാപുരത്തെ ഷിബിന്റെ അച്ഛന്‍ പറയുമെങ്കില്‍ സമൂഹ മാധ്യമങ്ങളില്‍ വന്ന 44 സഹോദരന്മാരെ കൂടാതെ വയനാട്ടിലെ എസ്റ്റേറ്റ് സമരത്തില്‍ വധിക്കപ്പെട്ട കുഞ്ഞിപ്പയുള്‍പ്പടെയുള്ളവരുടെ ബന്ധുമിത്രാതികള്‍ പറയുമെങ്കില്‍, ബോംബ് നിര്‍മ്മാണത്തിനിടെ സ്‌പോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ മരിച്ച നരിക്കാട്ടേരിയിലെ അഞ്ച് ചെറുപ്പക്കാരുടെ രക്ഷിതാക്കള്‍ അവരാരും യൂത്ത്‌ലീഗ് പ്രവര്‍ത്തകരായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുമെങ്കില്‍ ഞാന്‍ എന്റെ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ പരസ്യമായി മാപ്പ് പറയാം.

ഇതിനൊന്നും ലീഗ് പാര്‍ട്ടിയോ നേതാക്കളോ ഉത്തരവാദിയല്ലന്നൊണ് വാദമെങ്കില്‍ CPM പ്രവര്‍ത്തകര്‍ പ്രതികളായ കൊലപാതക കേസുകളല്‍ CPM പാര്‍ട്ടിയും അതിന്റെ നേതാക്കളും എങ്ങിനെയാണ് ഉത്തരവാദികളാവുക ? ലീഗിനും കോണ്‍ഗ്രസ്സിനും ബിജെപിക്കും അയ്‌രണ്ട് പതിനഞ്ചും CPM ന് മാത്രം അയ്‌രണ്ട് പത്തുമാകുന്നത് ഏത് 'അളവോമീറററിന്റെ' അടിസ്ഥാനത്തിലാണ് ?
കൊലപാതകങ്ങള്‍ ഏത് പാര്‍ട്ടിക്കാര്‍ നടത്തിയാലും മഹാപരാധമാണ് . ഒരു ന്യായീകരണവും അതിനില്ല . കൊല്ലപ്പെടുന്നവന്റെ മതവും ജാതിയും നോക്കി മരണങ്ങളെ വിവേചിക്കാനുള്ള ശ്രമം അതിലും വലിയ അപരാധമാണ് . ഒരു തെറ്റ് മറ്റൊരു തെറ്റിനും പരിഹാരമാവില്ലന്നെ് ഇനിയെങ്കിലും നാം തിരിച്ചറിയുക..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends