വിവാഹമോചിതയായ ടീച്ചറുമായുള്ള സ്വവര്‍ഗാനുരാഗം എതിര്‍ത്ത അമ്മയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അടിച്ചു കൊന്നു; സംഭവത്തിന് ശേഷം ഒളിച്ചോടിയ മകളെയും അധ്യാപികയെയും പൊലീസ് പിടികൂടി

ടീച്ചറുമായുള്ള സ്വവര്‍ഗ അനുരാഗത്തെ എതിര്‍ത്ത അമ്മയെ ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്ന സംഭവത്തില്‍ മകളും അധ്യാപികയും അറസ്റ്റില്‍. ബീഹാറിലെ ഗാസിയാബാദ് സ്വദേശികളായ രശ്മി റാണ (18 ), അധ്യാപിക നിഷ ഗൗതമ (38) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകള്‍ക്കും അധ്യാപികയ്ക്കുമെതിരെ പിതാവ് സതീഷ് ശര്‍മ കാവി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
അമ്മ പുഷ്മ ദേവിയെ രശ്മി റാണ ഗാസിയാബാദിലെ വീട്ടില്‍ വെച്ച് ഇരുമ്പുവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പുഷ്പയുടെ ഭര്‍ത്താവ് സതീഷ് ശര്‍മ്മയാണ് മകളുടെ ബന്ധത്തെക്കുറിച്ചും ഇതേചൊല്ലി കുടുംബത്തിലുണ്ടാകുന്ന വഴക്കിനെ കുറിച്ചും പൊലീസിന് വിവരം നല്‍കിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. അമ്മയുമായുണ്ടായ വാക്കേറ്റത്തിനിടെ രശ്മി വരെ കമ്പിവടിക്ക് അടിക്കുകയായിരുന്നു. ഇളയ മകള്‍ സ്‌കൂളില്‍ നിന്ന് വന്നപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന അമ്മയെയാണ് കണ്ടത്. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിക്കും അവിടെ നിന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച പുഷ്പ മരിച്ചു.

രണ്ട് മാസം മുമ്പാണ് രശ്മി അധ്യാപിക നിഷയ്‌ക്കൊപ്പം ഒളിച്ചോടിയതെന്ന് സതീഷ് ശര്‍മ പറഞ്ഞു. പൊലീസിന്റെ സഹായത്തോടെയാണ് രശ്മിയെ തിരികെ കൊണ്ടുവന്നത്. ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിച്ച് വരുകയായിരുന്നു നിഷ. കൊലനടത്തിയ ശേഷം രശ്മി ഒളിവില്‍ പോയിരുന്നു. അത് നിഷയുടെ അടുത്തേക്കാണെന്ന് സതീഷ് ശര്‍മ പൊലീസിന് മൊഴി നല്‍കിയിരുന്നു. അധ്യാപികയുമായുള്ള ബന്ധത്തെ തുടര്‍ന്ന് പ്ലസ് വണ്ണിന് പഠിക്കുന്ന മകളെ പിതാവ് സ്‌കൂളിലേക്ക് അയച്ചിരുന്നില്ല.
https://www.facebook.com/Malayalivartha
























