Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഭൂമി വിവാദം വീണ്ടും ചൂടുപിടിക്കുന്നു; സഹായ മെത്രാനെതിരെ തൊടുപുഴയില്‍ പ്രതിഷേധ പോസ്റ്റര്‍: മാര്‍ ജോസ് പുത്തന്‍ വീട്ടിലിന്റെ വിശുദ്ധ കുര്‍ബ്ബാന റദ്ദാക്കി

04 APRIL 2018 03:26 PM IST
മലയാളി വാര്‍ത്ത

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാളിനെതിരെ വിമത ശബ്ദമുയര്‍ത്തിയ എറണാകുളം – അങ്കമാലി രൂപതയിലെ സഹായ മെത്രാന്മാര്‍ക്കെതിരെ അതിരൂപതയ്ക്ക് പുറത്ത് നിന്നും പ്രതിഷേധം തുടരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിമത നീക്കത്തില്‍ നിന്നും സഹായ മെത്രാന്മാരും വിമത വൈദികരും പിന്‍വാങ്ങുകയും എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രസ്താവനയിറക്കുകയും ചെയ്തെങ്കിലും വിമതര്‍ക്കെതിരെയുള്ള വിശ്വാസികളുടെ രോക്ഷത്തിന് ഒരു കുറവും വന്നിട്ടില്ല.

തീര്‍ഥാടന കേന്ദ്രമായ തൊടുപുഴ ഡിവൈന്‍ മേഴ്സി പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കേണ്ടത് എറണാകുളം സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടിലായിരുന്നു.

എന്നാല്‍ മാര്‍ പുത്തന്‍വീട്ടില്‍ ചടങ്ങുകളില്‍ സംബന്ധിക്കുന്നതിനെതിരെ വിശ്വാസികള്‍ ശക്തമായി രംഗത്ത് വരികയും ബിഷപ്പിനെതിരെ പള്ളി മതിലില്‍ വരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ബിഷപ്പിന്റെ സന്ദര്‍ശനം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.

‘സഭയേയും വിശ്വാസികളെയും പൊതുജന മധ്യത്തില്‍ അപമാനിക്കാന്‍ കൂട്ടുനിന്ന മാര്‍ ജോസ് പുത്തന്‍വീട്ടിലിനെ ഞങ്ങള്‍ക്ക് വേണ്ട’, ‘മാര്‍ പുത്തന്‍വീട്ടില്‍ സഭയിലെ യൂദാസ്’, ‘സഭാ വിരുദ്ധ ശക്തികളായ എ എം ടിയ്ക്ക് പണവും സഹായങ്ങളും നല്‍കിയ പുത്തന്‍വീട്ടിലിനെ ബഹിഷ്കരിക്കുക’ തുടങ്ങിയ പോസ്റ്ററുകളാണ് തൊടുപുഴയില്‍ നിരന്നത്.

ബിഷപ്പ് എത്തിയാല്‍ തടയുമെന്ന ഭീഷണിയും വിശ്വാസികള്‍ മുഴക്കി. വികാരി ഇടപെട്ട് നടത്തിയ അനുരഞ്ജന നീക്കങ്ങള്‍ ഫലം കണ്ടില്ല. ഇതേ തുടര്‍ന്നാണ്‌ മാര്‍ ജോസ് പുത്തന്‍വീട്ടിലിന്റെ സന്ദര്‍ശനം റദ്ദാക്കാന്‍ ഡിവൈന്‍ മേഴ്സി പള്ളി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരസ്യ വിഴുപ്പലക്കലില്‍ നിന്ന് വിമത വൈദികരും മറ്റും പിന്‍വാങ്ങിയെങ്കിലും സുപ്രീംകോടതിയിലുള്‍പ്പെടെ കര്‍ദ്ദിനാളിനെതിരെ നടക്കുന്ന കേസുകള്‍ക്ക് പിന്നില്‍ സഹായ മെത്രാന്മാരുടെ പിന്തുണയുണ്ടെന്നതാണ് വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണം.

പ്രശ്നങ്ങള്‍ തീര്‍ന്നുവെന്ന പ്രഖ്യാപനത്തിനു ശേഷവും സുപ്രീംകോടതിയില്‍ കേസ് നല്‍കിയ പരാതിക്കാരനുമായി ഈ കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് രണ്ടു ദിവസം മുമ്പ് സഹായമെത്രാന്‍ അരമനയില്‍ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.

അതിനു പുറമേ സുപ്രീംകോടതിയില്‍ വിമതര്‍ക്ക് വേണ്ടിയുള്ള കേസിന് ചുക്കാന്‍ പിടിക്കുന്ന വ്യവഹാര ദല്ലാളുമായി ഒരു സഹായമെത്രാന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ സംഭവവും പുറത്തുവന്നിട്ടുണ്ട്. പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന സൂചനകളാണ് ഇതൊക്കെ. ഈ സാഹചര്യത്തില്‍ സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സഹായ മെത്രാന്മാരെ പുറത്താക്കാതെ സമ്മതിക്കില്ലെന്ന നിലപാടിലാണ് വിശ്വാസികളില്‍ ഒരു വിഭാഗം. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സമ്മര്‍ദ്ദം സിനഡിനുമുണ്ട്.

അതേ സമയം ഇടവകയുമായിട്ട് പോസ്റ്റർ ഒട്ടിച്ചവർക്ക് ബന്ധമില്ലെന്ന് നാട്ടുകാർ. ഇന്ത്യൻ കാതലിക് ഫോറം എന്ന സംഘടനാ നേതാവിന്റെ നേതൃത്വത്തിൽ കൊച്ചിയിലെത്തിയ സംഘമാണ് ഇതിന് പിന്നിലെന്ന് ഇടവകക്കാർ ആരോപിക്കുന്നു. ഈ സംഘത്തിൽപ്പെട്ടവർ തന്നെയാണ് നാട്ടിലെ ഒരു പള്ളിയിൽ ധ്യാനഗുരുവിനെ ഇറക്കിവിട്ടുവെന്ന് കഥ പറഞ്ഞ് പരാത്തിയതെന്നും അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends