തൃശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍... തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ക്ക് ഇതേവരെ വെടിക്കെട്ടിന് അനുമതി ലഭിച്ചിട്ടില്ല

തൃശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍. വെടിക്കെട്ട് നടത്തുന്ന തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ക്ക് ഇതേവരെ വെടിക്കെട്ടിന് അനുമതി ലഭിച്ചിട്ടില്ല. എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടമാണ് വെടിക്കെട്ടിന് അനുമതി നല്‍കകേണ്ടത്. ഇത് ഇതേവരെ ലഭിച്ചിട്ടില്ല.
അനുമതി ലഭിക്കാത്തതിന്റെ കാരണം എന്താണെന്നു വ്യക്തമല്ലെന്ന് തിരുവന്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ അറിയിച്ചു. പൂരത്തിന്റെ സാന്പിള്‍ വെടിക്കെട്ടിനിടെ കഴിഞ്ഞ ദിവസം അമിട്ട് നിലത്തുവീണു പൊട്ടി ആറു പേര്‍ക്കു പരിക്കേറ്റ സംഭവത്തില്‍ ദേവസ്വം സ്വെകട്ടറിയോടു ജില്ലാ കളക്ടര്‍ വിശദീകരണം തേടിയിരുന്നു.
വെടിക്കെട്ട് അവശിഷ്ടങ്ങളില്‍നിന്ന് അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ഷെല്ലുകള്‍ കണ്ടെത്തിയതിലാണ വിശദീകരണം തേടിയത്. ദേവസ്വം സെക്രട്ടറി വൈകിട്ട് അഞ്ചു മണിക്ക് ജില്ലാ കളക്ടര്‍ക്കു മുന്പിലെത്തി വിശദീകരണം നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ വെടിക്കെട്ടില്‍നിന്ന് അമിട്ട് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha






















