കാത്തിരിപ്പിന് വിരാമം ; തൃശൂര്‍ പൂരം വെടിക്കെട്ടിന് കളക്ടറുടെ അനുമതി

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. ജില്ലാ കലക്ടര്‍ എ കൗശികനാണ് അനുമതി നല്‍കിയത്. പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പുകാരായ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളുട അനുമതി ലഭിച്ചതോടെ കാത്തിരിപ്പിന് വിരാമമായി. എന്നാല്‍, പാറമേക്കാവിന്‍റെ അമിട്ടുകള്‍ ഒരു വട്ടം കൂടി പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നേരത്തേ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha






















