Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

യുവാക്കളുടെ ഹരത്തെ നേരിൽ കണ്ടപ്പോൾ നാട്ടുകാർ എതിരേറ്റത് ചീത്തവിളിച്ചും, കൂകി വിളിച്ചും; കേരളം ഞെട്ടിയ പിണറായി കൂട്ടക്കൊലയിൽ പ്രതി സൗമ്യയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ! കാമുകനെ ആവാഹിച്ചെടുത്ത് പോലീസ്...

26 APRIL 2018 09:46 AM IST
മലയാളി വാര്‍ത്ത

മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഭക്ഷണത്തില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയെ പടന്നക്കരയിലെ വീട്ടിലെത്തിച്ചു. നിരവധി പേരാണ് തെളിവെടുക്കുന്ന സ്ഥലത്ത് സൗമ്യയെ കാണാന്‍ എത്തിയത്. കഴിഞ്ഞ ദിവസമാണ് പോലീസ് സൗമ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂകി വിളിച്ചുകൊണ്ടാണ് തെളിവെടുപ്പിനെത്തിച്ച സൗമ്യയെ നാട്ടുകാര്‍ സ്വീകരിച്ചത്. സൗമ്യയെ കാണാന്‍ നിരവധി നാട്ടുകാര്‍ പരിസരത്ത് തമ്പ് ചെയ്തിരുന്നത്.

കൊലപ്പെടുത്താന്‍ ഉപയോഗിച്ച എലിവിഷത്തിന്റെ പായ്ക്കറ്റ് കത്തിച്ച ചാരം, വിവിധ സമയങ്ങളില്‍ ഭക്ഷണത്തില്‍ എലിവിഷം ചേര്‍ത്തു നല്‍കിയ പാത്രങ്ങള്‍ എന്നിവ കസ്റ്റഡിയിലെത്തു. തെളിവെടുപ്പിനും വൈദ്യപരിശോധനയ്ക്കും ശേഷം വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഡൊണാള്‍ഡ് സെക്വയര്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇതിനുപിന്നാലെ പ്രതിയെ കൂടുതല്‍ തെളിവെടുപ്പിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നു കാണിച്ച് അന്വേഷണ സംഘം നല്‍കിയ ഹര്‍ജി പരിഗണിച്ച് പ്രതിയെ 28 വരെ പോലീസ് കസ്റ്റഡിയില്‍വിട്ടു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ വിട്ടത്.

ഇതിനിടെ യുവതിയുമായി ബന്ധമുണ്ടെന്ന് പറയുന്ന ചിലരെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. യുവതിയുടെ സാന്നിധ്യത്തിലായിരുന്നു ഇവരെ ചോദ്യംചെയ്തത്. ഇതില്‍ യുവതിയുടെ കാമുകന്‍ എന്നു കരുതുന്നയാള്‍ പോലീസ് കസ്റ്റഡിയിലാണ്. കൊലയ്ക്കു പിന്നില്‍ ഇയാളുടെ പ്രേരണയുണ്ടെന്നാണ് പോലീസ് കരുതുന്നത്. പ്രതിയെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പ്രദേശത്ത് വന്‍തോതില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. പോലീസ് വാഹനത്തില്‍നിന്നും പ്രതിയെ പുറത്തിറക്കിയതുമുതല്‍ തിരിച്ചുകയറ്റുന്നതു വരെ ജനക്കൂട്ടം കൂക്കിവിളിക്കുകയും അസഭ്യംപറയുകയും ചെയ്യുന്നുണ്ടായിരുന്നു.

കേരളം ഞെട്ടിയ പിണറായി കൂട്ടക്കൊലയില്‍ പ്രതി സൗമ്യയെ കുരുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കങ്ങളായിരുന്നു. ഒരു കുടുംബത്തിലെ നാല് പേരും ദുരൂഹ സാഹചര്യത്തില്‍ അപൂര്‍വ്വരോഗം ബാധിച്ച് മരിച്ചുവെന്നായിരുന്നു പിണറായിയിലെ മരണങ്ങളെക്കുറിച്ച് ആദ്യം മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ കുടുംബത്തില്‍ അവശേഷിച്ചിരുന്ന സൗമ്യയെയും സമാനരീതിയിലുള്ള രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ സംഭവം വീണ്ടും ശ്രദ്ധിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷണം നടത്തണമെന്ന ആവ്യവുമായി രംഗത്ത് വരിയായിരുന്നു. ഇതോടെയാണ് സൗമ്യയ്ക്ക് തിരിച്ചടിയാകുകയായിരുന്നു.

വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ രാസവസ്തു കലര്‍ന്നതായി സൗമ്യ നേരത്തെ അയല്‍വാസികളോട് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പോലീസ് സംഘം ഇതുസംബന്ധിച്ച് അന്വേഷണം നടത്തി. എന്നാല്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യമോ മറ്റ് അപകടകരമായ വസ്തുക്കളോ കണ്ടെത്താനായില്ല. ഇതിനിടെയാണ് സൗമ്യയെയും അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപൂര്‍വ്വരോഗമല്ല നാലുപേരുടെയും മരണകാരണമെന്ന് വ്യക്തമായതോടെ പോലീസ് സംഘം വളരെ കരുതലോടെയാണ് തുടര്‍ന്നുള്ള അന്വേഷണം നടത്തിയത്. സൗമ്യയ്ക്ക് കാര്യമായ അസുഖമില്ലെന്ന് മനസിലാക്കിയ പോലീസ് വളരെ തന്ത്രപൂര്‍വ്വം അവരെ ദിവസങ്ങളോളം ഐസിയുവിലാക്കി. ഇതിനിടെ പുറത്തുനിന്ന് പോലീസ് വളരെ രഹസ്യമായി തെളിവുകള്‍ ശേഖരിക്കുകയും സൗമ്യയുമായി അടുപ്പമുള്ള യുവാക്കളെ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് പതിനൊന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിലാണ് സൗമ്യ കുറ്റം സമ്മതിച്ചത്. യുവാക്കളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇളയ കുട്ടിയുടെ ഒഴികെയുള്ള ബാക്കി മൂന്നു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. തുടര്‍ന്ന് കഴിഞ്ഞദിവസം മൃതദേഹങ്ങള്‍ പുറത്തെടുക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൂന്നുപേരുടെയും ശരീരത്തില്‍ അലുമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കൊലപാതകത്തിന് പിന്നില്‍ സൗമ്യയാണെന്ന് പോലീസ് ഉറപ്പിച്ചു. പക്ഷേ, കഴിഞ്ഞദിവസം വൈകീട്ട് വരെ ഇക്കാര്യം പുറത്തുപറയാനോ സ്ഥിരീകരിക്കാനോ പോലീസ് തയ്യാറായിരുന്നില്ല.

പോലീസ് സംഘത്തിന്റെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ ആദ്യമണിക്കൂറുകളില്‍ പിടിച്ചുനിന്ന സൗമ്യയ്ക്ക് പിന്നീടങ്ങോട്ട് കള്ളത്തരങ്ങള്‍ ആവര്‍ത്തിക്കാനായില്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളുടെ മുന്നില്‍ സൗമ്യ ശരിക്കും വിയര്‍ത്തു. സൗമ്യ നേരത്തെ പറഞ്ഞ ഓരോ കള്ളങ്ങളും പോലീസ് സംഘം പൊളിച്ചു. ഇതോടെയാണ് സംഭവിച്ച കാര്യങ്ങള്‍ ഓരോന്നായി സൗമ്യ വിവരിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് രാത്രി ഒമ്പതരയോടെയാണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. അതേസമയം തന്റെ അവിഹിതം പുറത്തറിയാതിരിക്കാനാണ് മാതാപിതാക്കളേയും നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളേയും കൊന്ന് കളഞ്ഞതെന്ന് പിണറായിയിലെ സൗമ്യയുടെവെളിപ്പെടുത്തല്‍.

പിണറായിയിലെ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോള്‍ കൊല്ലം സ്വദേശിയായ ചെറുപ്പകാരനുമായി സൗമ്യ പ്രണയത്തില്‍ ആയി. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. എന്നാല്‍ സൗമ്യയ്ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചതിന് പിന്നാലെ അയാള്‍ സൗമ്യയെ ഒഴിവാക്കി. തുടര്‍ന്ന് അനേകം യുവാക്കളുമായി സൗമ്യ അവിഹിത ബന്ധം തുടര്‍ന്നുവെന്ന കാര്യവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ഇത്തരത്തില്‍ നിരവധി പേരുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും ലൈംഗീകമായി ബന്ധപ്പെട്ടിരുന്നെന്നും സൗമ്യ പോലീസിനോട് പറഞ്ഞിരുന്നു. ഒരിക്കല്‍ രണ്ട് യുവാക്കളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൂത്തമകള്‍ കണ്ടു. കുട്ടി അത് തന്റെ അമ്മയോട് പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മ സൗമ്യയുമായി ഇതേ ചൊല്ലി വഴക്കിട്ടു. നാട്ടിലേയും അയല്‍പക്കത്തേയും പലരുമായും അവര്‍ തന്നെ കുറിച്ച് മോശം പറഞ്ഞു. ഇതിലുള്ള പകയായിരുന്നു അമ്മയെ കൊലപ്പെടുത്താന്‍ തിരുമാനിച്ചത്.

രണ്ട് പായ്ക്കറ്റ് എലിവിഷമാണ് കൊലപാതകത്തിനായി ഉപയോഗിച്ചത്. ഇതില്‍ ഒന്ന് പരിചയക്കാരനായ യുവാക്കളില്‍ ഒരാള്‍ ജൈവക്കുഴിയില്‍ കളഞ്ഞു. മകള്‍ക്ക് ചോറിനൊപ്പം പൊരിച്ച മീനില്‍ പൊതിഞ്ഞാണ് വിഷം നല്‍കിയത്. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മകള്‍ മരിച്ചു. എന്നാല്‍ ആര്‍ക്കും സംശയം തോന്നിയില്ല.മരണങ്ങളില്‍ കൂടുതല്‍ വിശ്വാസ്യത വരുത്താനായാണ് അമോണിയം കുടിവെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന കള്ളകഥ പ്രചരിപ്പിച്ചതെന്നും സൗമ്യ പോലീസിനോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (15 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

Malayali Vartha Recommends