കുമളി പഞ്ചായത്ത് സംഘര്‍ഷം: യു.ഡി.എഫ്. പ്രവർത്തകർ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി; ഉദ്യോഗസ്ഥരെ ആറ് മണിക്കൂർ തടഞ്ഞു വച്ച നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്

ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും അംഗങ്ങളെയും ഉദ്യോഗസ്‌ഥരേയും ആറു മണിക്കൂര്‍ തടഞ്ഞുവെച്ച സി.പി.എമ്മിന്റ നിലപാട് സ്വീകരിച്ച പോലീസിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. പ്രവർത്തകർ പോലീസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തി.
കുളത്തുപാലം ജങ്‌ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. ടൗണ്‍ചുറ്റി പ്രകടനം ബസ് സ്‌റ്റാന്‍ഡ് പരിസരത്തെത്തിയപ്പോള്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.
ബാരിക്കേഡ് മറികടന്നു പ്രവര്‍ത്തകര്‍ അകത്തേയ്‌ക്കു കടക്കാന്‍ ശ്രമിച്ചതു നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും യു.ഡി.എഫിന്റെ ത്രിതല പഞ്ചായത്ത് അംഗങ്ങളും പ്രവര്‍ത്തകരും കൊട്ടരക്കര-ദിന്‍ഡിഗല്‍ ദേശീയപാത ഉപരോധിച്ചു.
പോലീസ് കേരളമാകെ അഴിഞ്ഞാടുന്നതിന്റെ ഭാഗമാണു കുമളിയിലെ സംഘര്‍ഷത്തിലും ഉണ്ടായതെന്നു ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















